ബയേണിന് ട്രെബിൾ നേടിക്കൊടുത്ത ഹാൻസി ഫ്ലിക്ക് പുറത്തേക്ക്, ലെയ്പ്സിഗ് പരിശീലകൻ പകരക്കാരൻ

ബയേൺ മ്യൂണിക്കിന്റെ പുതിയ പരിശീലകനായി അധികം വൈകാതെ നിലവിലെ ആർ ബി ലൈപ്സിഗ് പരിശീലകനായ ജൂലിയൻ നേഗൽസ്മാൻ സ്ഥാനമേല്ക്കുമെന്ന റിപ്പോർട്ടുകളാണ് ജർമനിയിൽ നിന്നും ഉയർന്നു വരുന്നത്. ബയേണിനു ട്രെബിൾ കിരീടങ്ങൾ നേടിയ ഹാൻസി ഫ്ലിക്ക് പടിയിറങ്ങിയേക്കും. ബയേണുമായി രണ്ടു വർഷം കൂടി ഫ്ലിക്കിന് കരാർ ഉണ്ടെങ്കിലും ഇനിയും തുടരേണ്ടതില്ലെന്നു ബയേൺ തീരുമാനിക്കുകയായിരുന്നു.

ബയേണിന്റെ ട്രാൻസ്ഫർ നയങ്ങളിലുള്ള എതിർപ്പ് ബയേൺ സ്പോർട്ടിങ് ഡയറക്ടറോട് അറിയിച്ചതിനെത്തുടർന്നുണ്ടായ അഭിപ്രായഭിന്നതയാണ് ഹാൻസി ഫ്ളിക്കിനെ ഒഴിവാക്കാൻ ബോർഡിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. നേഗൽസ്മാനെ സ്വന്തമാക്കാനായി ലെയ്പ്സിഗിന് 30 മില്യണോളം നഷ്ടപരിഹാരം നൽകിയിട്ടുണ്ട്.

33കാരൻ ജൂലിയൻ നേഗൽസ്മാൻ ബുണ്ടസ്‌ലിഗയിൽ ഏറ്റവും പ്രശസ്തനായ യുവപരിശീലകരിലൊരാളാണ്. അതു കൊണ്ടു തന്നെ വമ്പൻ തുകയാണ് നേഗേൾസ്മാനു ഓഫർ ചെയ്തിരിക്കുന്നത്. വർഷത്തിൽ 15 മില്യൺ യൂറോക്ക്‌ മുകളിൽ വേതനമടക്കം അഞ്ചു വർഷത്തേക്കാണ് കരാർ വ്യവസ്ഥയായിരിക്കുന്നത്.

പോർട്ടോയുടെ പരിശീലകനായ ആന്ദ്രേസ്‌ വില്ലാസ് ബോസിന് വേണ്ടി ചെൽസി നൽകിയ 15 മില്യൺ യൂറോയാണ് ഒരു പരിശീലകന് ലഭിച്ച റെക്കോർഡ് തുകയായി കണക്കാക്കുന്നത്. എന്തായാലും ഹാൻസി ഫ്ലിക്കിന് പറ്റിയ പകരക്കാരനെയാണ് ബയേൺ കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 31നു ശേഷം നേഗൽസ്മാൻ ബയേൺ പരിശീലകനായി അധികാരമേൽക്കും. ഹാൻസി ഫ്ലിക്ക് ഇത്തവണത്തെ യൂറോക്ക് ശേഷം ജർമൻ ദേശീയ ടീമിനു വേണ്ടി പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

You Might Also Like