ഇമെയിൽ അയച്ചതിലെ പിഴവ്, സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കാനാവാതെ ബയേൺ താരം

പരിക്കു മൂലം താരങ്ങൾക്ക് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ സാധിക്കാത്ത അവസരങ്ങൾ ഇതിനു മുമ്പുണ്ടായിട്ടുണ്ട്. എന്നാൽ ഒരു ഇമെയിൽ അയക്കുന്നതിൽ വന്ന പിഴവുമൂലം ടീമിൻ്റെ സ്ക്വാഡിൽ ഉൾപ്പെടാതെ അന്താരാഷ്ട്ര മത്സരങ്ങൾ നഷ്ടമാവുന്ന സാഹചര്യം ഇതിനു മുമ്പു കേട്ടിട്ടുണ്ടോ? എന്നാൽ അത്തരത്തിൽ ബയേൺ മ്യൂണിക്കിൻ്റെ മുന്നേറ്റ താരത്തിനു തൻ്റെ രാജ്യത്തിനൊപ്പ ചേരാൻ കഴിയാതെ പോയിരിക്കുകയാണ്.

ബയേൺ മ്യൂണിക്കിൻ്റെ മുന്നേറ്റ താരം എറിക് മാക്സിം ചൂപ്പോ മോട്ടിങ്ങിനാണ് ഇത്തരത്തിൽ ഒരു ദുരവസ്ഥ സംഭവിച്ചിരിക്കുന്നത്. തന്നെ രാജ്യമായ കാമറൂൺ ഫുട്ബോൾ അസോസിയഷൻ്റെ ടെക്നിക്കൽ ഒഫീഷ്യൽസിൻ്റെ ഭാഗത്തു നിന്നുമുണ്ടായ ഒരു പിഴവാണ് ചൂപ്പോ മോട്ടിങ്ങിനു വിനയായത്. ഇതോടെ ആഫ്രിക്കൻ നേഷൻസ് കപ്പിനുള്ള കേപ്പ് വെർഡെക്കും റ്വാണ്ടക്കും എതിരായ രണ്ടു മത്സരങ്ങളിലേക്കുള്ള മത്സരങ്ങളാണ് മോട്ടിങ്ങിനു നഷ്ടമാവുക.

ജർമൻ മാധ്യമമായ ബിൽഡിനെ ഉദ്ദരിച്ചു കൊണ്ട് സ്കൈ സ്പോർട്സ് ജർമനിയുടെ റിപ്പോർട്ടുകൾ പ്രകാരം ബയേണിനു അയക്കേണ്ട ഈ മെയിലുകൾ കാമറൂൺ സ്വന്തം ഇ മെയിലിലേക്കാണ് അയച്ചതെന്നാണ് അറിയാനാകുന്നത്. അമളി പറ്റിയതറിഞ്ഞ കമറൂൺ രണ്ടാമതും മെയിൽ അയച്ചെങ്കിലും ഇതുവരെയും സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് അറിയാനാകുന്നത്. മത്സരത്തിൽ കളിക്കാൻ സാധിച്ചില്ലെങ്കിലും തൻ്റെ ടിമിനു ആശംസയറിയിക്കുകയും ടീമിൽ ഉൾപ്പെടാൻ സാധിക്കാത്തതിൽ വിഷമവും മോട്ടിങ്ങ് പങ്കു വെച്ചു.

ഇന്നലെ 32 വയസു തികഞ്ഞ താരം ജർമനിയിലെ ഹാംബർഗിൽ ആണു ജനിച്ചതെങ്കിലും കുടുംബപരമായി വേരുകളുള്ള കാമറൂണിന് വേണ്ടിയെ കളിക്കുകയുള്ളൂവെന്നു തീരുമാനമെടുത്ത താരമാണ് മോട്ടിങ്. 2010ൽ സീനിയർ ടീമിനു വേണ്ടി അരങ്ങേറിയ താരം പിന്നീട് കാമറൂണിന് വേണ്ടി അമ്പത്തോളം മത്സരങ്ങളിൽ ബൂട്ടുകെട്ടിയിട്ടുണ്ട്.

You Might Also Like