അതെങ്ങനെ പുറത്താകും, ഔട്ടായതിന് പിന്നാലെ പൊട്ടിത്തെറിച്ച് കോഹ്ലി, വിവാദം കത്തുന്നു

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആര്‍സിബി താരം വിരാട് കോഹ്ലി പുറത്തായത് വിവാദത്തില്‍. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരവെ നന്നായി തുടങ്ങിയ കോഹ്ലി വിവാദ പന്തില്‍ പുറത്തായത്. ഏഴ് പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 18 റണ്‍സെടുക്കുന്നതിനിടെയാണ് സംഭവം.

ഹര്‍ഷിത് റാണയുടെ പന്ത് ഒരു ഫുള്‍ഡോസ് ആയാണ് കോഹ്ലിക്ക് ലഭിച്ചത്. നോബോള്‍ എന്ന് കരുതി പന്ത് തട്ടിയിടാന്‍ താരം ശ്രമിച്ചു. പക്ഷേ ബാറ്റില്‍ കൊണ്ട് ഉയര്‍ന്ന പന്ത് ഹര്‍ഷിത് റാണയുടെ കൈകളിലെത്തി. അമ്പയര്‍ നോബോള്‍ വിളിക്കാതിരുന്നതോടെ കോഹ്ലി റിവ്യൂ ആവശ്യപ്പെട്ടു. എന്നാല്‍ റിവ്യൂവിലും പന്ത് സ്റ്റമ്പിന് മുകളില്‍ പോകില്ലെന്നായുന്നു ഗ്രാഫിക്‌സില്‍ തെളിഞ്ഞത്.

തേര്‍ഡ് അമ്പയറും ഔട്ട് വിധിച്ചതോടെ കോഹ്ലിക്ക് മടങ്ങുക മാത്രമായിരുന്നു മാര്‍ഗം. അമ്പയര്‍ സംഘത്തോട് ക്ഷുഭിതനായി കടുത്ത നിരാശയോടെ താരം ഡഗ് ഔട്ടിലേക്ക് മടങ്ങി. ബെംഗളൂരു നായകന്‍ ഫാഫ് ഡുപ്ലെസിയും കോഹ്ലിയുടെ വിക്കറ്റില്‍ നിരാശനായിരുന്നു.

മത്സരത്തില്‍ 223 റണ്‍സ് വിജയലക്ഷ്യമാണ് കൊല്‍ക്കത്ത മുന്നോട്ട് വെച്ചിരിക്കുന്നത്. കൊല്‍കത്തയ്ക്കായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറി നേടി. ഫില്‍ സാള്‍ട്ട് വെറും 14 പന്തില്‍ 48 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ ബംഗളൂരു അതേനാണയത്തില്‍ തിരിച്ചടിക്കുകയാണ്. ബംഗളൂരുവിനായി വില്‍ ജാക്‌സും അരജ് പട്ടീദാറും അര്‍ധ സെഞ്ച്വറി നേടി. രാജസ് പട്ടീദാര്‍ 32 പന്തില്‍ മൂന്ന് ഫോറും അഞ്ച്‌സിക്‌സും സഹിതം 52 റണ്‍സെടുത്തപ്പോള്‍ വില്‍ ജാക്‌സ് നാല് ഫോറും അഞ്ച് സിക്‌സും സഹിതം 55 റണ്‍സാണ് നേടിയത്.

You Might Also Like