‘പെന്‍തൂവല്‍’ മുഴുവന്‍ ആര്‍സിബി ബൗളിംഗ് കോച്ചിനാണ്, എന്ത് തന്ത്രമായിരിക്കും അയാള്‍ പറഞ്ഞ് കൊടുക്കുന്നത്

മുരളി മേലാട്ട്

ദിനേശ് കാര്‍ത്തിക്..
ഇദ്ദേഹത്തിന് ഒരു മികച്ച കളിക്കാരന്റെ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ എന്ന് ഓരോ ആര്‍സിബി ആരാധകരും ആഗ്രഹിച്ചു കാണും .

എന്നാലും ഈ ബംഗ്ലുരുവിന്റെ ബൗളിംഗ് കോച്ച് എന്തു മാത്രം കഴിവുള്ള ആളായിരിക്കും. ഏതൊരു ബൗളറേയും വെറും തല്ലുകൊള്ളിയാക്കാന്‍ ഇയാള്‍ക്ക് വെറും ഒരു മാച്ചുമതി .

20 ഓവറില്‍ ഐപിഎല്‍ പോലൊരു മികച്ച ലീഗില്‍ 287 റണ്‍സ് വഴങ്ങാനുള്ള തന്ത്രം പറഞ്ഞു കൊടുക്കുക എന്നാല്‍ അപാര കഴിവാണ്.
അയാള്‍ക്കു പറ്റിയ പണി ഇതല്ല എന്നുറപ്പാണ് .

ബൗളിംഗില്‍ വന്‍ അഴിച്ചു പണിയുമായിറങ്ങിയ ആര്‍സിബി സ്‌കോര്‍ വഴങ്ങുന്നതില്‍ സര്‍വ്വ കാല റെക്കോര്‍ഡ് ഇട്ടു എന്നതാണ് ടീമിന്റെ ഏക മാറ്റം. ആ കരണ്‍ ശര്‍മ്മയേക്കൂടി പരീക്ഷിക്കാമായിരുന്നു .

അപ്പോഴും ദിനേശ് കാര്‍ത്തിക് എന്ന വെറ്ററന്‍ ..സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വിറപ്പിച്ചാണു കീഴടങ്ങിയത് ..
ആര്‍സിബിയുടെ പ്ലേയോഫ് പ്രവേശനത്തിന് ഇനി ഒരുതോല്‍വിപോലും ഭംഗംവരുത്തും.

You Might Also Like