തിരിച്ചടിയേറ്റത് ബംഗളൂരുവിന്, വീണത് കോഹ്ലിയുടെ കാത്തിരിപ്പിന്റെ കണ്ണുനീര്‍

ഐപിഎല്‍ 14ാം സീസണ്‍ താത്കാലികമായി നിര്‍ത്തിവെക്കാനുള്ള ബി.സി.സി.ഐ തീരുമാനത്തില്‍ കൂടുതല്‍ സങ്കടപ്പെടുന്നത് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ആരാധകര്‍. കഴിഞ്ഞ 13 സീസണുകളിലും കാത്തിരുന്നിട്ടും കിട്ടാത്ത ഐപിഎല്‍ കിരീടം ഈ സീസണില്‍ ലഭിക്കുമെന്ന് ഉറച്ച് വിശ്വിക്കുന്നതിനിടേയാണ് കൂടുതല്‍ താരങ്ങള്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ ഐ.പി.എല്‍ 14-ാം സീസണ്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.

കഴിഞ്ഞ 13 സീസണുകളില്‍ വെച്ച് ഏറ്റവും മികച്ച തുടക്കമാണ് ഇത്തവണ ആര്‍.സി.ബിക്ക് ലഭിച്ചത്. ഇതോടെയാണ് കഴിഞ്ഞ സീസണുകളില്‍ അന്യം നിന്ന കിരീടം ഇത്തവണ ടീം സ്വന്തമാക്കുമെന്ന് ആരാധകരും സ്വപ്നം കണ്ടത്.

മുന്‍ സീസണുകളിലൊന്നും കണ്ടിട്ടില്ലാത്ത ആര്‍.സി.ബി ടീമിനെയാണ് ഇത്തവണ കണ്ടത്. ശക്തമായ ബാറ്റിങ് ലൈനപ്പ്, മികച്ച മധ്യനിര, മികച്ച ബൗളിങ് നിര തുടങ്ങി കാര്യങ്ങളെല്ലാം ടീമിന് അനുകൂലമായിരുന്നു. ഈ സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് താത്കാലികമായി റദ്ദാക്കിയത്. അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ച ടൂര്‍ണമെന്റ് ഇനി നടക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

ഏഴു മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി പ്ലേ ഓഫ് ഉറപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഇത്തവണ ബാംഗ്ലൂര്‍ ടീം പുറത്തെടുത്തത്.

You Might Also Like