ചത്തിട്ടില്ല, തിരിച്ചുവരും, മരണ പ്രതിജ്ഞ പ്രഖ്യാപിച്ച് ഡുപ്ലെസിസ്

ഐപിഎല്ലില്‍ ഏറ്റവും ദയനീയമയി കളിക്കുന്ന ടീമായി മാറിയിരിക്കുകയാണ് ഏറെ ആരാധക കരുത്തുളള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ആദ്യ ഏഴ് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ ആറിലും തോറ്റമ്പിയാണ് ആര്‍സിബി ഞെട്ടിച്ചിരിക്കുന്നത്. ഇതോടെ പോയന്റ് ടേബിളില്‍ ഏറ്റവും അവസാന സ്ഥാനക്കാരെന്ന നാണംകേടും പേറിയാണ് ടീമിന്റെ നില്‍പ്പ്.

അതെസമയം സണ്‍റൈസസ് ബംഗളൂരുവിനെതിരെ പൊരുതി വീണതിന് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷ പങ്കുവെക്കാകയാണ് ഇപ്പോഴും ഡുപ്ലെസിസ്. മത്സര ശേഷം സംസാരിച്ചപ്പോഴാണ് ഡുപ്ലെസിസ് പ്രതീക്ഷ കൈവിട്ടിട്ടെന്ന് വ്യക്തമാക്കിയത്. ബാറ്റര്‍മാരുടെ പ്രകടനമാണ് ഡുപ്ലെസിസിന്റെ പ്രതീക്ഷ മുഴുവന്‍.

‘ബംഗളൂരു നിര മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. 280 കടക്കുക എന്ന ലക്ഷ്യം വലുതായിരുന്നു. മത്സരം പേസര്‍മാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ബാറ്റിംഗ് മികച്ചതാണെങ്കിലും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ട്. പവര്‍ പ്ലേയ്ക്ക് ശേഷം റണ്‍റേറ്റ് കുറയാന്‍ പാടില്ലായിരുന്നു’ ഡു പ്ലെസിസ് കൂട്ടിച്ചേര്‍ത്തു.

‘ഇത്ര വലിയ ലക്ഷ്യമായിരുന്നിട്ടും കീഴടങ്ങാന്‍ റോയല്‍ ചലഞ്ചേഴ്‌സ് തയ്യാറായിരുന്നില്ല. ആ പോരാട്ടം കാണുന്നത് ഏറെ സന്തോഷിച്ചിപ്പിച്ചു. ബൗളര്‍മാര്‍ 30-40 റണ്‍സ് അധികം വിട്ടുനല്‍കി. കഴിഞ്ഞ മത്സരങ്ങളിലെ തിരിച്ചടികള്‍ താരങ്ങള്‍ മറക്കേണ്ടതുണ്ട്. കൂടുതല്‍ ആത്മാര്‍ത്ഥമായി കളിച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സിന് ടൂര്‍ണമെന്റില്‍ തിരിച്ചുവരാന്‍ കഴിയും’ ഡു പ്ലെസിസ് വ്യക്തമാക്കി.

മത്സരത്തില്‍ 288 റണ്‍സ് വിജയലക്ഷ്യമാണ് സണ്‍റൈസസ് മുന്നോട്ട് വെച്ചത്. ഡുപ്ലെസിസിന്റേയും ദിനേഷ് കാര്‍ത്തികിന്റേയും പോരാട്ട മികവില്‍ 262 റണ്‍സാണ് ആര്‍സിബി അടിച്ചെടുത്തത്.

 

You Might Also Like