അയാളോട് ചെയ്ത ചതിയുടെ ഫലം, ഇനി ആര്‍സിബി ബൗളര്‍മാരില്ലാത്ത ടീമാകട്ടെ

ഷംനാസ് പട്ടാടി

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വലിയ നഷ്ടം ചാഹലിനെ വിട്ട് കൊടുത്തിട്ടും വിളിച്ചെടുക്കാന്‍ അവസരം ഉണ്ടായിട്ടും അവര്‍ 15 കോടിക്ക് അന്ന് ഹസരങ്കയെ വിളിച്ചെടുത്തു.

പക്ഷെ അവിടുന്ന് ഇങ്ങോട്ട് ഏറ്റവും കൂടുതല്‍ ഐപിഎല്ലില്‍ വിക്കറ്റ് നേടിയ ബൗളര്‍ ചാഹലാണ് എന്നത് നമ്മള്‍ കണ്ടതാണ്. ബോളിംഗ് അല്ലാതെ വേറെ ഒരു ഗുണവുമില്ലെങ്കിലും ചില നിര്‍ണ്ണായക വിക്കറ്റുകള്‍ അയാള്‍ നേടും

ഇന്ന് ഇന്ത്യന്‍ പിച്ചില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് കളി തിരിക്കാനുള്ള റോള്‍ ഉണ്ടായിരിക്കെ ആര്‍സിബി അത്തരമൊരു നീക്കം നടത്തിയിട്ടില്ല എന്നതാണ് സത്യം

ഈ തോല്‍വിക്കൊക്കെ ഉത്തരവാദിത്വം ആര്‍സിബി മാനേജ്‌മെന്റ് എടുക്കണം

ഇനി വേറെ ഒരു ഒപ്ക്ഷന്‍ ഇല്ല ഫുള്‍ ബാറ്റ്‌സ്മാന്‍മാരെ ഇറക്കുക. ഉള്ള ബോളര്‍മാരെ വെച്ച് പ്രതിരോധിക്കുക കളി എങ്കിലും ത്രില്ല് ഉണ്ടാവുമല്ലോ

You Might Also Like