കൊള്ളപ്പലിശക്കാരുടെ കച്ചവടത്തില്‍ ഏത് നിമിഷവും അയാള്‍ പുറത്താക്കപ്പെട്ടേക്കാം, എന്നിട്ടും എത്ര സത്യസന്ധമായുമാണ് അയാള്‍ ക്രിക്കറ്റ് കളിക്കുന്നത്

ദിജേഷ്

ut for me loyalty matters, i have given 120% as a captain, and I ll continue to do as a player in the field!
ആര്‍സിബിയുടെ ഈ ഐപിഎല്ലിലെ അവസാന മത്സര ശേഷം അയാള്‍ പറഞ്ഞ വാക്കുകളില്‍ ചിലതാണ്.

ഇത് പൂര്‍ണമായും ക്ലബ് ക്രിക്കറ് ആണ്, ടാലന്റും ഫോമും നോക്കി മനുഷ്യരെ വിലക്ക് വാങ്ങി കളിപ്പിക്കുന്ന ഇടം. പക്ഷേ അവിടെയാണ് തന്നില്‍ വിശ്വാസം അര്‍പ്പിച്ച ഫ്രാഞ്ചൈസിയെ ഐ പി ല്‍ തന്റെ അവസാന മാച്ചുവരെ കൈവിടില്ല എന്നു വൈകാരികമായും, സത്യസന്ധമായും വിരാട് കൊഹ്ലി ഉറപ്പിച്ചു പറയുന്നത്.

ഒരുപക്ഷേ കോര്‍പ്പറേറ്റു കൊള്ളപ്പലിശക്കാരുടെ കച്ചവടത്തില്‍ അവര്‍ തന്നെ ഏതു നിമിഷവും മാറ്റിനിര്‍ത്താം എന്നയാള്‍ക്ക് അറിയാമായിരുന്നിട്ടും.

വിരാട് അങ്ങനെയാണ് ! അത്രയും തീഷ്ണമായും, വൈകാരികമായും, സത്യസന്ധമായുമാണ് അയാള്‍ ക്രിക്കറ്റ് കളിക്കുന്നത്. ഫീല്‍ഡില്‍ നില്‍ക്കുന്നത്, വിക്കറ്റുകള്‍ ആഘോഷിക്കുന്നത്, അമ്പയര്‍മാരോട് കയര്‍ക്കുന്നത്, സഹകളിക്കരുടെ മൈല്‍സ്റ്റോണുകളില്‍ തുള്ളിച്ചാടുന്നത്, കളങ്കമില്ലാത്ത ചിരിക്കുന്നത്.

പ്രതിഭകളാല്‍ സമ്പന്നമായിരുന്നു എന്നും ആര്‍ സി ബി. വിരാടും, എ ബിയും മക്‌സ്വെലും, മിച്ചല്‍ സ്റ്റര്‍ക്കും, ഡെയില്‍ സ്റ്റയിനും ക്രിസ് ഗെയിലും തുടങ്ങി വമ്പന്മാര്‍ നിരന്തരം ഈ ടീമിനെ ക്രിക്കറ് ആരാധകരുടെ ഫേവറിറ്റ് ആക്കി നിലനിര്‍ത്തി, ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഗാലറികളെ അവര്‍ ചുവന്ന മെക്‌സിക്കന്‍ തിരമാലകളാക്കി മാറ്റി. !

ബാംഗ്ലൂരിലെ മനുഷ്യര്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ‘ ഈ സല കപ് നംദേ മകാ.’
പക്ഷെ അവസാന ഓവര്‍ വരെ നീണ്ട മറ്റൊരു ലോ സ്‌കോറിന് ത്രില്ലറില്‍ ലൂസിങ് സൈഡില്‍ നിന്നുകൊണ്ട് വിരാട് സ്‌കിപ്പറുടെ കുപ്പായം അഴിച്ചുവെക്കുയാണ്.

ആര്‍ സി ബി ക്യപ്റ്റന്‍ വിരാട് കൊഹ്ലി എന്നത് മാറ്റി പറഞ്ഞു തുടങ്ങാന്‍ നമുക്ക് സമയമെടുക്കും

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like