ശാസ്ത്രിയെ പുറത്താക്കി ദ്രാവിഡിനെ കോച്ചാക്കണോ, ഇതിഹാസ നായകന് പറയാനുളളത്
ഇന്ത്യന്‍ മുഖ പരിശീലകന സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെ പരിഗണിക്കണമെന്ന് ആവശ്യം പ്രായോഗികമല്ലെന്ന് ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ കപില്‍ദേവ്. പ്രമുഖ കായിക മാധ്യമമായ മൈ ഖേലിനോടാണ് കപില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യ തങ്ങളുടെ പുതിയ പരിശീലകനെ തയ്യാറാക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് പറയുന്ന കപില്‍ദേവ്, എന്നാല്‍ രവി ശാസ്ത്രിക്ക് ഇന്ത്യന്‍ പരിശീലകനായി മികച്ച റെക്കോര്‍ഡുണ്ടെന്നും അതിനാല്‍ അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ കഴിയില്ലെന്നും നിരീക്ഷിക്കുന്നു.
”ഇതേക്കുറിച്ച് ഇപ്പോള്‍ സംസാരിക്കേണ്ട ആവശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഈ ശ്രീലങ്കന്‍ പര്യടനം അവസാനിക്കട്ടെ, നമ്മുടെ ടീം എന്ത് തരത്തിലുള്ള പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് ഇതിലൂടെ മനസിലാക്കാം’ കപില്‍ പറയുന്നു.
നിങ്ങളൊരു പുതിയ പരിശീലകനെ ഒരുക്കിയെടുക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല. രവി ശാസ്ത്രി വീണ്ടും ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് മികച്ച രീതിയില്‍ തുടരുകയാണെങ്കില്‍ അദ്ദേഹത്തെ അവിടെ നിന്ന് മാറ്റേണ്ട ആവശ്യവുമില്ല. അല്ലാതെ ഇപ്പോള്‍ത്തന്നെ പരിശീലകനെ മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നത് പരിശീലകരിലും കളികാരിലും അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഞാന്‍ കരുതുന്നു’ കപില്‍ദേവ് കൂട്ടിചേര്‍ത്തു.
അതെസമയം രവി ശാസ്ത്രിയ്ക്ക് പകരം രാഹുല്‍ ദ്രാവിഡിനെ നായകനാക്കണമെന്ന മുറവിളി ഇന്ത്യന്‍ ക്രിക്കറ്റില്‍ സജീവമായി ഉയരുന്നുണ്ട്. രവി ശാസ്ത്രിയുടെ കാലവധി അവസാനിക്കാനിരിക്കെയാണ് ഈ ചര്‍ച്ച സജീവമാകുന്നത്.