ഇന്ത്യയുടെ മനോഭാവം ഞെട്ടിച്ചു, സഹിക്കാനാകാതെ രവി ശാസ്ത്രി

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കൈവിട്ട ടീം ഇന്ത്യയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. പൊരുതാനുളള സ്‌കോര്‍ ഉണ്ടായിട്ടും ഇന്ത്യന്‍ ബൗളര്‍മാര്‍ നിറം മങ്ങിയതാണ് ശാസ്ത്രിയെ പ്രകോപിപ്പിച്ചത്. മത്സരത്തിലെ അവസാന ദിനങ്ങള്‍ ഇന്ത്യന്‍ ടീം ആത്മവിശ്വാസമില്ലാത്ത വിധമാണ് കളിച്ചതെന്ന് ശാസ്ത്രി തുറന്ന് പറഞ്ഞു.

‘രാവിലെ ഇന്ത്യ ശരിക്കും അലസ മനോഭാവത്തിലാണ് എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ശരിക്കും ഫ്ലാറ്റ്. ഇംഗ്ലണ്ടിനെ വലിച്ചെറിയാനുള്ള ആത്മവിശ്വാസം അവിടെ ഉണ്ടായിരുന്നില്ല. വളരെ നേരത്തെ ആക്രമണത്തില്‍ ഏര്‍പ്പെടേണ്ടതായിരുന്നു’ ശാസ്ത്രി പറഞ്ഞു.

‘ഇന്ത്യ ആക്രമണം തുടങ്ങാന്‍ വളറെ വളരെ വൈകി. മൂന്ന് ബൗളര്‍മാരില്‍ മാത്രമാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നത്. സിറാജിനെക്കുറിച്ചോ ശാര്‍ദുല്‍ താക്കൂറിനെക്കുറിച്ചോ ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു. അത് നേരത്തെ ജഡേജ ആകേണ്ടതായിരുന്നു. നിങ്ങള്‍ക്ക് രണ്ട് ഫാസ്റ്റ് ബൗളര്‍മാരുമായി ആരംഭിക്കാമായിരുന്നു. ബുംറയും ഷമിയും എന്നിവരുടെ കൂടെ ജഡേജയേയും ആക്രമണത്തിലേക്ക് കൊണ്ടുവരാമായിരുന്നു.’ രവി ശാസ്ത്രി പറഞ്ഞു.

രവി ശാസ്ത്രി പരിശീലകനായ സമയാത്താണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ നാല് മത്സരം നടന്നത്. ആ സമയത്ത് ഇന്ത്യ 2-1ന് പരമ്പരയില്‍ മുന്നിലായിരുന്നു. എന്നാല്‍ അഞ്ചാം ടെസ്റ്റില്‍ തോറ്റതോടെ ഇന്ത്യ ഇംഗ്ലണ്ടില്‍ ഒറ്റയ്ക്ക് പരമ്പര സ്വന്തമാക്കാനുളള സുവര്‍ണാവസരം കൈവിട്ടു.

അവസാന ഇന്നിങ്‌സില്‍ ഇന്ത്യക്കെതിരെ ജയിക്കുവാന്‍ ഇംഗ്ലണ്ടിന് ആവശ്യം 378 റണ്‍സ് ആയിരുന്നു. എന്നാല്‍ ഓപ്പണിങ് മുതല്‍ താരങ്ങളും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം അനായാസം മറികക്കുകയായിരുന്നു.

You Might Also Like