മാക്‌സ് വെല്ലിനെതിരെ വാളെടുത്തു, ഇന്ത്യന്‍ താരത്തെ കൈകാര്യം ചെയ്ത് ആരാധകര്‍

Image 3
CricketCricket News

ഐപിഎല്ലില്‍ തുടര്‍ തോല്‍വിയ്ക്ക് ശേഷം അതിശക്തമായി തിരിച്ചുവന്നിരിക്കുകയാണല്ലോ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍ നേടിക്കഴിഞ്ഞ ആര്‍സിബി പ്ലേ ഓഫു സ്വപ്‌നം കണ്ട് തുടങ്ങി. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം 13.4 ഓവറിലാണ് ബംഗളൂരു മറികടന്നത്.

മത്സരത്തില്‍ സ്‌കോര്‍ബോര്‍ഡ് കാണിക്കും പോലെ ഒട്ടും എളുപ്പമല്ലായിരുന്നു ആര്‍സിബിയുടെ ജയം. 5.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 92 എന്ന നിലയിലായിരുന്നു ബംഗളൂരു. എന്നാല്‍ പിന്നാലെ 10.4 ഓവറില്‍ ആറിന് 117 എന്ന് കൂപ്പുകുത്തി.

ഒരിടവേളയ്ക്ക് ശേഷം ബംഗളൂരുവിനായി ബാറ്റിംഗിനിറങ്ങിയ ഗ്ലെന്‍ മാക്സ്വെല്‍ നിരാശപ്പെടുത്തി. രണ്ട് പന്തില്‍ നാല് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നാലെ മാക്സ്വെല്ലിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍ രംഗത്തെത്തി.

ഐപിഎല്ലില്‍ ഊതിപ്പെരുപ്പിച്ച താരമാണ് മാക്സ്വെല്‍ എന്നായിരുന്നു ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ വിമര്‍ശനം. എങ്കിലും സമൂഹമാധ്യമങ്ങളില്‍ പാര്‍ത്ഥിവിനെതിരെ കടുത്ത അധിക്ഷേപം ഉയര്‍ന്നു. താരത്തിന്റെ ശരീരത്തെ ഉള്‍പ്പടെ പരിഹസിച്ചുകൊണ്ടായിരുന്നു അധിക്ഷേപം.

അഞ്ചടി രണ്ടിഞ്ചുകാരന്റെ അഭിപ്രായം ആരും പരിഗണിക്കുന്നില്ലെന്നായിരുന്നു ഒരാളുടെ കമന്റ്. തനിക്ക് അഞ്ചടി മൂന്നിഞ്ച് ഉയരം ഉണ്ടെന്ന് ഇതിനോട് പാര്‍ത്ഥിവ് പ്രതികരിച്ചു. മാക്സ്വെല്ലിന്റെ രണ്ട് ലോകകപ്പുകളും ഒരു ട്വന്റി 20 ലോകകപ്പും ചേര്‍ത്തുവെച്ചാല്‍ താങ്കളേക്കാള്‍ ഉയരം ഉണ്ടാകുമെന്ന് മറ്റൊരാള്‍ പറഞ്ഞു. എന്നാല്‍ രണ്ട് ഐപിഎല്‍ കിരീടങ്ങള്‍ തനിക്കുമുണ്ടെന്ന് സൂചന നല്‍കിയ പാര്‍ത്ഥിവ് ട്രോഫി എപ്പോഴും തന്നെക്കാള്‍ വലുതെന്നും വ്യക്തമാക്കി.