; )
സുരേഷ് വാരിയത്ത്
ജൂലൈ 8 ,1988…. ഐലന്റ് എക്‌സ്പ്രസിലെ നൂറ്റിയഞ്ച് വിലപ്പെട്ട ജീവനുകള്‍ അഷ്ടമുടിക്കായലില്‍ ജീവിതയാത്ര അവസാനിക്കുമ്പോള്‍ അതിലൊരു ക്രിക്കറ്ററും ഉണ്ടായിരുന്നു….. രഞ്ജിത് കാന്‍വില്‍ക്കര്‍…..
മലയാളിയായ തന്റെ പ്രണയിനിയെ കാണാന്‍ ട്രെയിന്‍ കയറിയ രഞ്ജിത്തിനെ കാത്തിരുന്നത് നമ്മള്‍ മറക്കാത്ത പെരുമണ്‍ തീവണ്ടി അപകടത്തിലെ, തന്റെ 28 ആം വയസ്സിലെ ജലസമാധിയായിരുന്നു..
1960 ല്‍ മുംബൈയില്‍ ജനിച്ച രഞ്ജിത്, റയില്‍വേസ് ടീമിലൂടെ 1980ലാണ് രഞ്ജി ട്രോഫി മത്സരങ്ങളില്‍ കളിച്ചു തുടങ്ങിയത്. 1985 ല്‍ കൂടുതല്‍ മികച്ച അവസരങ്ങള്‍ക്കായി കര്‍ണാടകയുടെ ജഴ്‌സി അണിഞ്ഞു തുടങ്ങി.
ഓള്‍റൗണ്ടര്‍ ആയി അറിയപ്പെട്ടു തുടങ്ങിയ അദ്ദേഹം കരിയറില്‍ 40 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 41 വിക്കറ്റുകളും, 3 സെഞ്ചുറികള്‍ ഉള്‍പ്പെടെ 1637 റണ്‍സും നേടിയിട്ടുണ്ട്.
ഒരു പക്ഷേ തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാമായിരുന്ന ആ ക്രിക്കറ്റ് പ്രതിഭക്ക് ആദരാഞ്ജലികള്‍
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍