ഇഷാന്റെ വെല്ലുവിളി തകര്‍ത്ത് സഞ്ജുവും പിള്ളേരും, കേരളം ഡ്രൈവിംഗ് സീറ്റില്‍

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ കേരളം ഡ്രൈവിംഗ് സീറ്റില്‍. ആദ്യ ഇന്നിംഗ്‌സില്‍ കേരളത്തിന്റെ സ്‌കോറായ 475 റണ്‍സിന് മറുപടിയാ ജാര്‍ഖണ്ഡ് 340 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ 135 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് കേരളം സ്വന്തമാക്കിയത്.

മറുപടി ബാറ്റിംഗില്‍ കേരളം രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ ഒന്‍പത് വിക്കറ്റ് അവശേഷിക്കെ കേരളം ലീഡ് 195 ലീഡ് ആയി ഉയര്‍ത്തി.

ആറ് റണ്‍സെടുത്ത രാഹുല്‍ എസ് കുന്നുമ്മലിനെയാണ് കേരളത്തിന് നഷ്ടമായത്. 25 റണ്‍സുമായി രോഹണ്‍ പ്രേമും 28 റണ്‍സുമായ ഷോണ്‍ റോഗറുമാണ് ക്രീസില്‍. മൂന്നാം ദിനം മികച്ച പ്രകടനം കാഴ്ച്ചവെക്കാനായാല്‍ മത്സരം കേരളത്തിന്റെ കൈപിടിയില്‍ ഒതുങ്ങും.

നേരത്തെ ആദ്യം ഇന്നിംഗ്‌സില്‍ ജാര്‍ഖണ്ഡിനായി ഇഷാന്‍ കിഷന്‍ സെഞ്ച്വറി നേടി കേരളത്തിനെ ഭയപ്പെടുത്തിയെങ്കിലും പോരാട്ടം അധിംക നീണ്ടില്ല. 195 പന്തില്‍ ഒന്‍പത് ഫോറും എട്ട് സിക്‌സും സഹിതം 132 റണ്‍സാണ് ഇഷാന്‍ നേടിയത്. ജലജ് സക്‌സേനയുടെ പന്തില്‍ സഞ്ജു സാംസണ്‍ പിടിച്ചാണ് ഇഷാന്‍ പുറത്തായത്.

മറ്റൊരു ജാര്‍ഖണ്ഡ് താരം സൗരഭ് തിവാരി 229 പന്തില്‍ എട്ട് ഫോറടക്കം 97 റണ്‍സും എടുത്തു. മറ്റാര്‍ക്കും ജാര്‍ഖണ്ഡ് നിരയില്‍ തിളങ്ങാനായില്ല.

കേരളത്തിനായി ജലജ് സക്‌സേന 37.3 ഓവറില്‍ വെറും 75 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പി 12 ഓവറില്‍ 55 റണ്‍സ് വഴങ്ങി മൂന്നും വൈശാഖ് ചന്ദ്രന്‍ 27 ഓവറില്‍ 81 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിംഗ്‌സില്‍ അക്ഷയ് ചന്ദ്രന്റെ സെഞ്ച്വറി (150) മികവിലും സഞ്ജു സാംസണ്‍ (72), സിജുമോന്‍ ജോസഫ് (83) രോഹണ്‍ കുന്നുമ്മല്‍ (50), രോഹണ്‍ പ്രേം (79) അര്‍ധ സെഞ്ച്വറി മികവിലൂമാണ് കേരളം 475 റണ്‍സടിച്ചത്.

You Might Also Like