തന്നെ ‘വിശ്വസിക്കാത്ത’ നായകനോട് കൂറ് വ്യക്തമാക്കുകയായിരുന്നു അവന്‍, സഞ്ജുവിനായി മരിക്കാന്‍ വരെ തയ്യാറായിരുന്നു
സന്ദീപ് ദാസ്
രണ്ടുദിവസങ്ങള്‍ക്കുമുമ്പ് വാംഖഡേ സ്റ്റേഡിയത്തില്‍ ഒരു ക്രിസ് മോറിസിനെ കണ്ടിരുന്നു. പഞ്ചാബിനെതിരെ സഞ്ജു സാംസണ്‍ അടിച്ചുതകര്‍ക്കുമ്പോള്‍ ഒരു ഷോട്ട് പോലും നന്നായി ടൈം ചെയ്യാനാവാതെ വിഷമിച്ച മോറിസ്.
ഡല്‍ഹിയ്‌ക്കെതിരെയും മോറിസിനെ കണ്ടു. അതേ വാംഖഡേ സ്റ്റേഡിയത്തില്‍. ഇത്തവണ അയാള്‍ പായിച്ച ഷോട്ടുകളെല്ലാം ഗാലറിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലാണ് പറന്നിറങ്ങിയത്!
ക്രിക്കറ്റ് ഈസ് എ ഗ്രേറ്റ് ലെവലര്‍ എന്ന വാചകം എത്ര ശരിയാണല്ലേ!
മില്ലര്‍ ഔട്ടായതോടെ കടുത്ത രാജസ്ഥാന്‍ ആരാധകര്‍ വരെ തോല്‍വി ഉറപ്പിച്ചതാണ്. അവിടെനിന്ന് റബാഡയേയും കറനെയും തല്ലിത്തകര്‍ത്ത് മോറിസ് ജയം കൊണ്ടുവന്നു.
ഈ തലമുറയിലെ ഏറ്റവും നല്ല ബോളര്‍മാരില്‍ ഒരാളായ,കഴിഞ്ഞ സീസണില്‍ പര്‍പ്പിള്‍ ക്യാപ് അണിഞ്ഞ റബാഡയെ വെറുമൊരു ക്ലബ്ബ് ബോളറെ പോലെ കൈകാര്യം ചെയ്തു!
മോറിസ്…യൂ ബ്യൂട്ടി…!
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍