; )
സജീഷ് അരവന്‍കര
അഡ്ലെയ്ഡില്‍ നാണംകെട്ട് തോല്‍വി. പിന്നാലെ ക്യാപ്റ്റനും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ചവനുമായ വിരാട് കോലി നാട്ടിലേക്ക് തിരിക്കുന്നു. മുഹമ്മദ് ഷമിയുടെ സേവനം നഷ്ടമാകുന്നു. ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കേണ്ടി വരുന്നു.
മറുവശത്ത് ടീമിന് ബാധ്യതയാണെന്ന വിമര്‍ശനം വേറെ. ഏറെ നാളായിട്ട് ഒരു സെഞ്ചുറി പോലുമില്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായാണ് അവസാനമായി സെഞ്ചുറി നേടിയത്. സമ്മര്‍ദ്ദങ്ങളുടെ നടുക്കാണ് താരം.
ഈ പരമ്പരയില്‍ കൂടി ഫോമായില്ലെങ്കില്‍ ഒരുപക്ഷേ കരിയറിന് വരെ അവസാനമായേക്കും. അവിടെ നിന്ന് ഒരു സെഞ്ചുറി. അതും മെല്‍ബണിലെ കുത്തിപൊന്തുന്ന പിച്ചില്‍. ഇയാളുടെ ബാറ്റും ഹെല്‍മെറ്റും വായുവില്‍ ഉയര്‍ന്ന് കണ്ടിരുന്നെങ്കിലെന്ന് ഞാനും ആഗ്രഹിച്ചു.
വളരെ സാവധാനം… ശാന്തനായി രഹാനെ അതുയര്‍ത്തിപ്പിടിച്ചു. ഒരുപാട് സന്തോഷം.
സംഗീത് ശേഖര്‍
മോശം പന്തുകളെ ശിക്ഷിച്ചു കൊണ്ട് രഹാനെ ഇന്നിംഗ്‌സ് ബില്‍ഡ് ചെയ്യുന്നതൊരു കാഴ്ചയാണ് . മനോഹരമായ കവര്‍ ഡ്രൈവുകളും കട്ട് ഷോട്ടുകളും കൊണ്ടലങ്കരിക്കപ്പെട്ട ഈ ഇന്നിംഗ്‌സ് ഈ സീരീസിനെ തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ക്രൂഷ്യല്‍ ആയൊരു ഇന്നിംഗ്‌സ് തന്നെയായിരിക്കും .
കവര്‍ ഡ്രൈവുകളില്‍ പലതും ബൗണ്ടറി എത്തിയില്ലെങ്കില്‍ പോലും രഹാനെയുടെ തകര്‍പ്പന്‍ ഫോം വിളിച്ചോതുന്നവയായിരുന്നു.
വിഡ്ത് ലഭിക്കുന്ന നിമിഷം തന്നെ പവര്‍ ഫുള്‍ കട്ട് ഷോട്ടുകള്‍ അണ്‍ ലീഷ് ചെയ്ത രഹാനെ ഷെല്ലിലേക്ക് ഒതുങ്ങിപോകാതെ സ്‌കോര്‍ ബോര്‍ഡ് ചലിച്ചു കൊണ്ടേയിരിക്കുന്നുണ്ടെന്നു ഉറപ്പ് വരുത്തിയെന്നതാണ് വേറിട്ട് നിന്നത്. ഓസ്ട്രേലിയയില്‍ ഒരു നിലവാരമുള്ള ബൗളിംഗ് നിരയെ നേരിട്ട് കളിച്ച ഓര്‍ഗനൈസ്ഡ് ഇന്നിംഗ്‌സ് .
ക്യാപ്റ്റന്‍സ് നോക്ക് ,അണ്ടര്‍ പ്രഷര്‍ . ന്യു ബോള്‍ എടുത്ത ഓവറില്‍ തന്നെ വന്ന സ്മിത്തിന്റെ ഡ്രോപ്പ് ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ലോവര്‍ ഓര്‍ഡറിലേക്ക് കയറാനുള്ള വഴിയാണ് അടച്ചതും . രഹാനെക്ക് കൊടുക്കുന്ന ലൈഫ് തീര്‍ച്ചയായും നിങ്ങളെ ഹേര്‍ട്ട് ചെയ്തേക്കും .
സല്‍മാന്‍ മുഹമ്മദ് ശുഹൈബ്
ഒരു ഭീകര ബാറ്റിങ് ദുരന്തത്തിന് ശേഷമുള്ള ടെസ്റ്റില്‍ ക്യാപ്റ്റന്‍ ആവുന്നു .. ഓസ്ട്രേലിയയെ 200 ഇല്‍ താഴെ ഓള്‍ ഔട്ട് ആക്കുന്നു .. ബാറ്റിങ്ങില്‍ മുന്‍പില്‍ നിന്നു നയിച്ചു ഇ സീരീസില്‍ ആദ്യ സെഞ്ച്വറി നേടുന്നു .. പുന്നാര മുത്ത് രഹാനെ Class is always permanent- This can’t get better for a hardcore Ajinkya Rahane fan–
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്
സ്‌കോര്‍ കാര്‍ഡ്
ഓസ്‌ട്രേലിയ : 195
ഇന്ത്യ: 277/5
ലീഡ് : 82
ഇന്ത്യന്‍ ഇന്നിംഗ്‌സ്:
മായങ്ക് അഗര്‍വാള്‍: 0
ശുഭ്മാന്‍ ഗില്‍: 45
ചേതേശ്വര്‍ പൂജാര: 17
രഹാന: 104*
ഹനുമ വിഹാരി: 21
റിഷഭ് പന്ത് : 29
രവീന്ദ്ര ജഡേജ: 40*