രഹാന നിങ്ങള്‍ക്ക് മാപ്പില്ല, ഇന്ത്യയുടെ കുറെ സാധ്യതകളെയാണ് നിങ്ങള്‍ തകര്‍ത്തത്

റെജി സെബാസ്റ്റ്യന്‍

രഹാനെ..
ഇല്ല. നിങ്ങള്‍ക്ക് മാപ്പില്ല..

ഈ ടെസ്റ്റിന്റെ വിധി തന്നെ മാറ്റിമറിക്കുന്ന ഒന്നാണ് നിങ്ങള്‍ ചെയ്തത്. നോണ്‍സ്ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാനെ റണ്‍സിന് ക്ഷണിക്കുക പിന്നേ പാതിവഴിയില്‍ തിരിച്ചയക്കുക.

ആ ബോളില്‍ റണ്‍സെടുക്കാന്‍ പറ്റുമോയെന്നു നിങ്ങള്‍ക്കേ ശരിയായി ജഡ്ജ് ചെയ്യാനാവൂ. ഇന്ത്യയുടെ കുറെ സാധ്യതകളെയാണ് നിങ്ങള്‍ തകര്‍ത്തതെന്നോര്‍ക്കണം. ഒപ്പം 100 എന്ന മാജിക് ഫിഗറിലേക്ക് ഈ വര്‍ഷത്തെ കിങ് കോഹ്ലിയുടെ ബാറ്റിങ് എത്തുന്ന ഒരേയൊരു അവസരത്തെയും..

3 ന് 188 എന്ന സ്‌കോര്‍ ഓസ്ട്രേലിയയെ അലോരസപ്പെടുത്തുന്നുണ്ടായിരുന്നു. ഈസി ബാറ്റിംഗ് അല്ലാത്ത പിങ്ക്‌ബോള്‍ ടെസ്റ്റില്‍ 300-350 സ്‌കോര്‍ ജയത്തിനൊരു അടിത്തറ തന്നെയായിരുന്നു. നാലാം ഇന്നിംഗ്‌സ് ബാറ്റിംഗ് ദുഷ്‌കരമായ സാഹചര്യത്തില്‍ അതുറപ്പുമായിരുന്നു.

3 ന് 188 എന്നത് 6ന് 206 എന്നത് വഴി കളി ഓസിസിനു ദാനം ചെയ്യുകയായിരുന്നു അതിന്റെ ഫലം. പൂജാര സ്ലോ ആയി എന്ന് പറയുമ്പോള്‍ ഒന്നോര്‍ക്കണം. വിലപ്പെട്ട ഒരു നൂറു റണ്‍സ് അയാള്‍ കോഹ്ലിക്കൊപ്പം പടുത്തുയര്‍ത്തി. ഇന്ത്യ അടിച്ചു കളിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ന് ഓസിസിനു ബാറ്റിങ് തുടങ്ങാമായിരുന്നു.

അതേ, ഇവിടെ ബാറ്റുചെയ്യാന്‍ വേണ്ടത് വലിയൊരു ക്ഷമയാണ്. ടെസ്റ്റില്‍ സ്‌കോര്‍ റോക്കെറ്റ് പോലെ കുതിക്കാന്‍ ഈ ടീമില്‍ താല്‍ക്കാലമൊരു സേവാഗ് ഇല്ല. ആകെയുള്ളത് ശാസ്ത്രിക്ക് മാത്രം സേവാഗ് ന്ന് തോന്നുന്ന, കാണാന്‍ കഴിയുന്ന പ്രിഥ്വിഷാ മാത്രമാണല്ലോ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like