10 വര്‍ഷമായി ഇങ്ങനെ അവന്‍ ചിരിച്ച് കണ്ടിട്ട്, ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ ഭാര്യ പറയുന്നു

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യയുടെ ടെസ്റ്റ് വിജയത്തില്‍ മനസ്സ് നിറഞ്ഞിരിക്കുകയാണ് ക്രിക്കറ്റ് ലോകം. സൂപ്പര്‍ താരങ്ങളില്ലാതെ ബോക്‌സിംഗ് ഡേ ടെസ്റ്റിന് ഇറങ്ങിയ ഇന്ത്യ അവിശ്വസനീയമായ രീതിയിലാണ് രഹാനയുടെ നേതൃത്വത്തില്‍ ജയിച്ച് കയറിയത്.

ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനമാണ് ശ്രദ്ധേയമായത്. പേസ് ബൗളര്‍മാരേക്കാള്‍ ഉപരിയായി സ്പിന്നര്‍ അശ്വിന്റെ പ്രകടനമാണ് ഏവരേയും അത്ഭുതപ്പെടുത്തിയത്. ഇപ്പോഴിതാ മെല്‍ബണിലെ പ്രകടനം അശ്വിനെ വളരെ സന്തോഷത്തിലാക്കിയെന്നും 10 വര്‍ഷത്തിനിടെ ഇതാദ്യമായി അശ്വിന്‍ മനസ് തുറന്ന് പുഞ്ചിരിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ.

‘ഓരോ ടെസ്റ്റ് മത്സര വിജയത്തിന് ശേഷം അശ്വിനെ വിളിക്കുകയോ നേരിട്ട് കാണുകയോ ചെയ്യാറുണ്ട്. എന്നാല്‍ ഇത്രത്തോളം സന്തോഷത്തോടെയും സംതൃപ്തിയോടെയും തിളക്കത്തോടെയും അദ്ദേഹത്തെ ഇതിന് മുമ്പ് കണ്ടിട്ടില്ല. 10 വര്‍ഷത്തിലേറെയായി അവന്റെ കണ്ണില്‍ പുഞ്ചിരി കണ്ടിട്ട്’- അശ്വിന്റെ ഭാര്യ പൃത്ഥ്വി ട്വിറ്ററില്‍ കുറിച്ചു

അഡ്ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്സില്‍ നിന്ന് അഞ്ച് വിക്കറ്റുമായി തിളങ്ങിയ അദ്ദേഹം മെല്‍ബണിലും ഇതേ മികവ് ആവര്‍ത്തിച്ചു. അഞ്ച് വിക്കറ്റാണ് രണ്ടാം ടെസ്റ്റിലും അശ്വിന്‍ നേടിയത്. ഇതില്‍ മൂന്ന് തവണ സ്മിത്തിനെ പുറത്താക്കാനായതും അശ്വിന് നേട്ടമായി.

ഇതിനിടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡും അശ്വിനെ തേടിയെത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം ഇടകൈയ്യന്‍മാരുടെ വിക്കറ്റെടുത്ത താരം എന്ന നേട്ടമാണ് ഇന്ത്യന്‍ സ്പിന്നര്‍ സ്വന്തമാക്കിയത്. സിപിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനെയാണ് അശ്വിന്‍ ഇക്കാര്യത്തില്‍ മറികടന്നത്.

You Might Also Like