അശ്വിന്‍ രാജസ്ഥാന് ബാധ്യത ആവുകയാണോ, ഇതാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍

അബ്ദുല്‍ ആഷിഖ് ചിറക്കല്‍

അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിന് ബാധ്യത ആവുകയാണോ ..

അവസാന അഞ്ച് മത്സരങ്ങളിലെ അശ്വിന്റെ ബൗളിംഗ് ഫിഗര്‍

0/30 vs DC
0/27 vs MI
0/28 vs RCB
0/40 vs GT
0/49 vs KKR

പല കളികളിലും സീനിയര്‍ താരമെന്ന പരിഗണനയില്‍ ആവശ്യം ഇല്ലാതിരുന്നിട്ടും നാലാമത് ഓവര്‍ കൂടി കൊടുക്കുന്നത് പോലെ ഫീല്‍ ചെയ്തു ..

ചില സമയത്ത് മികച്ച ഇക്കോണമിയില്‍ പന്ത് എറിയുന്നത് ടീമിന്റെ ജയത്തിന് ഗുണം ചെയ്യുമെങ്കിലും തുടര്‍ച്ചയായ മാച്ചുകളില്‍ വിക്കറ്റ് എടുക്കാന്‍ സാധിക്കാത്തത് വലിയൊരു പരാജയം തന്നെയാണ് ..

പിന്നെ, ബാറ്റിങ്ങില്‍ പ്രെമോട്ട് ചെയ്യുന്നത് സ്റ്റുവേഷണല്‍ ടാക്റ്റിക്‌സ് ആണെന്ന് വാദിക്കാമെങ്കിലും അവിടെ അശ്വിനെ കുറ്റം പറയേണ്ടതില്ല .. അത് രാജസ്ഥാന്‍ മാനേജ്‌മെന്റിന്റെ മാത്രം കുറ്റം ആണ് ..

എന്തായാലും അവസാനം ജോസേട്ടന്‍ സഞ്ജുവിനെയും സംഗയെയും രക്ഷപ്പെടുത്തി …

 

You Might Also Like