ബാറ്റ് ചെയ്യാനറിയാത്തത് ഏത് സാഹയാണെങ്കിലും കടക്ക് പുറത്ത്, മറുപടി

ദിപു രാമകൃഷ്ണന്‍

റിഷഭ് പന്തിനു പകരം വൃദ്ധിമാന്‍ സാഹയെ എടുക്കുന്നതിന്റെ ലോജിക് ഇതുവരെ മനസ്സിലായിട്ടില്ല. സാഹയുടെ കരിയറില്‍ ഇന്നുവരെ ഒരു വിദേശ പിച്ചില്‍ ഒരു നല്ല ഇന്നിംഗ്‌സ് കളിച്ചു കണ്ടിട്ടില്ല. പന്ത് ആണെങ്കില്‍ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും സെഞ്ചുറി നേടിയിട്ടുണ്ട് .

ഇനി വിക്കറ്റ് കീപ്പിങ് ന്റെ ഗുണം നോക്കി ആണെങ്കില്‍ ആ കാലം ഒക്കെ പോയി. വന്‍ സ്‌കില്‍ ഒക്കെ ഉള്ള എന്നാല്‍ ബാറ്റ് ചെയ്യാന്‍ അറിയാന്‍ വയ്യാത്ത വിക്കറ്റ് കീപ്പര്‍മാരെ ടീമില്‍ എടുത്തിരുന്നതൊക്കെ 90 കളില്‍ അന്യം നിന്ന് പോയ പരിപാടി ആണ് .

ഇതുപോലെ ഉള്ള പിച്ചില്‍ കളിക്കുമ്പോള്‍ ആണ് ഒരു ക്വിക് 20 ബോള്‍ 30 യുടെ ഒക്കെ വില അറിയുന്നത് .. അതിനി വിക്കറ്റിന് പുറകില്‍ നിക്കുന്നത് പറന്നു പന്ത് പിടിക്കുന്ന ഡിങ്കന്‍ ആണെങ്കിലും ബാറ്റ് ചെയ്യാന്‍ അറിയില്ലെങ്കില്‍ കടക്കു പുറത്ത് .

ജിനേഷ് ചന്ദ്രന്‍

സാഹ മോശമാണെന്ന് തോന്നുന്നില്ല. സ്റ്റാറ്റിറ്റിക്‌സ് നോക്കുന്നില്ല. ടെസ്റ്റില്‍ നന്നായി കളിക്കുന്നുണ്ട് എന്നാണു വിലയിരുത്തല്‍. ധവാനെ പോലെ, കളിച്ചാല്‍ വലിയ വില ഇല്ലാതാവുകയും ഒരു കളി കളിച്ചില്ലേല്‍ വിമര്‍ശനം നേരിടുകയും ചെയ്യുന്ന കളിക്കാരന്‍ ആണു.

Below average കളിക്കാരനായി തോന്നുന്ന/തോന്നിയിരുന്ന Tim Paine നെയുമായി താരതമ്യപെടുത്താം. അത്യാവശ്യം വേണ്ട സമയത്ത് നന്നായി കളിക്കുന്നുണ്ട് പുള്ളി. Believe saha can do same, he already done that. So ഇനിയുള്ള ടെസ്റ്റിലും പുള്ളി തന്നെ കളിക്കും കളിക്കണം.

പ്രശാന്ത് ആലപ്പുഴ

നല്ല വിക്കറ്റ്കീപ്പര്‍ ആവശ്യമില്ല എന്നത് എന്തു തരം വാദമാണ് എന്ന് മനസ്സിലാകുന്നില്ല. ടെസ്റ്റില്‍ ലോങ്ങ് ടേം ടെമ്പര്‍മെന്റ് ആവശ്യമാണ്. ടെമ്പര്‍മെന്റ് കാര്യത്തില്‍ ഒരു ദുരന്തമാണ് പന്ത്.

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നിന്നും വ്യത്യസ്തമായി ചിന്താ പദ്ധതികളില്‍ വലിയ മാറ്റം ആവശ്യപ്പെടുന്ന മേഖലയാണ് ടെസ്റ്റ് . കല്‍ക്കത്ത ടെസ്റ്റിലെ വന്‍ പ്രകടനത്തിനുശേഷം ലക്ഷ്മണിനോട് ഇത്ര മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം എങ്ങനെ കളിക്കാന്‍ സാധിക്കുന്നു എന്നോ മറ്റോ ചോദിക്കുമ്പോള്‍ ഞാന്‍ തൊട്ടടുത്ത പന്തിനെ കുറിച്ച് മാത്രമാണ് ചിന്തിച്ചത് എന്ന് പറയുന്നുണ്ട്. എന്നുവച്ചാല്‍ തന്നെ ബീറ്റ് ആക്കിയ കഴിഞ്ഞ പന്തിനെക്കുറിച്ചും വരാന്‍ പോകുന്ന ഏതെങ്കിലും മികച്ച ബോളറുടെ അടുത്ത സ്‌പെല്ലിനെ കുറിച്ചോ അല്ലെങ്കില്‍ 10 ഓവറിന് ശേഷം പുതിയ പന്ത് എടുക്കുന്നതിനെ കുറിച്ചോ വേവലാതി ഇല്ലാതെ തൊട്ടടുത്ത പന്തിനെ മാത്രം ശ്രദ്ധിക്കുക. Preconceived notions ന്റെ അങ്ങേയറ്റമാണ് ഋഷഭ് പന്ത്. ഇത് കീപ്പിങ്ങിലോ ബാറ്റിങ്ങിലോ ഗുണം ചെയ്യില്ല.

വിക്കറ്റ്കീപ്പര്‍ ഒരു ക്യാച്ച് വിട്ടാല്‍ അത് ഒരുപക്ഷേ അയാളുടെ കരിയറില്‍ തന്നെ മങ്ങലേല്‍പിക്കും. ഗൂച്ച് 333 അടിച്ച ഒരു ടെസ്റ്റില്‍ 33 ലോ മറ്റോ കിരണ്‍ മോറേ ഒരു സ്ട്രയിറ്റ് ക്യാച്ച് കളയുന്നുണ്ട്. ആ ട്രിപ്പിളിനെ കുറിച്ച് പറയുമ്പോള്‍ ഇന്നും ചില കളി ചരിത്രകാരന്മാര്‍ വിട്ടു കളഞ്ഞ ആ ക്യാച്ചിനെക്കുറിച്ച് പറയാറുണ്ട്. ടെസ്റ്റില്‍ ഏറ്റവുമധികം ക്യാച്ച് കിട്ടാനുള്ള സ്ഥലം/ ആള്‍ കിപ്പര്‍ പൊസിഷന്‍ ആണ് . അതുകൊണ്ട് മികച്ച കീപ്പിംഗ് സ്‌കില്‍ ഉള്ള ആള്‍ തന്നെ ആകണം വിക്കറ്റ് കീപ്പര്‍

കടപ്പാട് : സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like