പന്തിന്റെ വരവ്, രാഹുലും സൂര്യകുമാറും പുറത്താകും

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര വെള്ളിയാഴ്ച്ച ആരംഭിക്കാനിരിക്കെ ടീം ലൈനപ്പില്‍ ഇന്ത്യയ്ക്ക് അടിമുടി ആശയക്കുഴപ്പം. പ്ലെയിങ് ഇലവന്റെ കാര്യത്തിലാണ് ഇന്ത്യ കുഴയുന്നത്. ചില താരങ്ങളുടെ മടങ്ങിവരവും, മറ്റു ചിലരുടെ ഫോമുമെല്ലാം ടീം സെലക്ഷന്‍ ദുഷ്‌കരമാക്കി തീര്‍ത്തിരിക്കുകയാണ്.

എല്ലാ മല്‍സരങ്ങളും അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാണ്. അഞ്ച് മത്സരമാണ് പരമ്പരയിലുളളത്.

മോശം ഫോമിലുള്ള റിഷഭ് പന്തിനെ നിശ്ചിത ഓവര്‍ ടീമുകളില്‍ നിന്നും ഇന്ത്യ ഒഴിവാക്കിയതോടെ പകരം വിക്കറ്റ് കീപ്പര്‍ സ്ഥാനം നിര്‍വഹിച്ചത് കെഎല്‍ രാഹുലായിരുന്നു. എന്നാല്‍ ഓസ്ട്രേസിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരകളിലെ ഗംഭീര വിക്കറ്റ് കീപ്പിങ്, ബാറ്റിങ് പ്രകടനത്തോടെ പന്തിനെ ഇന്ത്യയുടെ ടി20 ടീമിലേക്കു തിരികെ വിളിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരേ രാഹുലിനു പകരം പന്ത് തന്നെ വിക്കറ്റ് കാക്കുമെന്നുറപ്പാണ്. അപ്പോള്‍ രാഹുലിന് പുറത്തിരിക്കേണ്ടി വന്നേക്കാം.

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് വരെ നിശ്ചിത ഓവര്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ മാത്രമായിരുന്നില്ല ഓപ്പണര്‍ കൂടിയായിരുന്നു രാഹുല്‍. എന്നാല്‍ രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സൂപ്പര്‍ ജോടി വീണ്ടും ഒന്നിച്ചതോടെ ഇനി ഓപ്പണറായും രാഹുലിനെ ഇറക്കുമോയെന്ന കാര്യം സംശയമാണ്.

മാത്രല്ല പുതുമുഖ താരം സൂര്യകുമാര്‍ യാദവിനും ഈ പരമ്പരയില്‍ കളിക്കാനാകില്ല. ശ്രേയസിനെ തന്നെ നാലാം നമ്പറില്‍ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ രാഹുലിനും സൂര്യകുമാറിനും പുറത്തിരിക്കേണ്ടി വരും.

ഇന്ത്യയുടെ ടി20 ടീം

വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാത്തിയ, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, നവദീപ് സെയ്നി, ഷാര്‍ദുല്‍ താക്കൂര്‍.

 

You Might Also Like