ഓറഞ്ച് ക്യാപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം, ക്ലാസന് വെല്ലുവിളിയുമായി പരാഗും സഞ്ജുവും

ഐപിഎല്‍ 17ാം സീസണിന്റെ രണ്ടാം റൗണ്ട് ഏതാണ്ട് പൂര്‍ത്തിയാകാനിരിക്കെ ഓറഞ്ച് ക്യാപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ട് മത്സരങ്ങളില്‍ നിന്ന് 143 റണ്‍സ് നേടിയിട്ടുളള ഹെന്റിച്ച് ക്ലാസനാണ് നിലവില്‍ ഓറഞ്ച് ക്യാപ്പ് പോരാട്ടത്തില്‍ ഒന്നാമതുളളത്.

രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 143 ശരാശരിയില്‍ 143 റണ്‍സാണ് ക്ലാസന്‍ നേടിയിട്ടുളളത്. 226.98 പ്രഹപ ശേഷിയിലാണ് ക്ലാസന്റെ ബാറ്റിംഗ്. ടൂര്‍ണമെന്റില്‍ ഇതുവരെ നാല് ഫോര്‍ മാത്രമാണ് നേടിട്ടുളളുവെങ്കിലും 15 സിക്‌സും ക്ലാസന്‍ നേടിക്കഴിഞ്ഞു.

രണ്ടാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സ് യുവതാരം റിയാഗ് പരാഗ് ആണ്. രണ്ട് ഇന്നിംഗ്‌സുകളില്‍ 127 ശരാശരിയില്‍ 127 റണ്‍സാണ് പരാഗ് നേടിയിട്ടുളളത്. 171.62 ആണ് പ്രഹര ശേഷി. ടൂര്‍ണമെന്റില്‍ ഇതിനോടകം എട്ട് ഫോറും ഒന്‍പത് സിക്‌സും പരാഗ് നേടിയിട്ടുണ്ട്.

മൂന്നാം സ്ഥാനത്ത് 98 രണ്‍സുളള വിരാട് കോഹ്ലിയാണ്. കോഹ്ലിയുടെ ശരാശരിയാട്ടെ 49ഉം പ്രഹര ശേഷി 142 ആണ്. 11 ഫോര്‍ നേടിയിട്ടുളള കോഹ്ലിയ്ക്ക പക്ഷെ മൂന്ന് സിക്‌സേ നേടാനായിട്ടുളളു. മലയാളി താരം സഞ്ജു സാംസനാണ് നാലാം സ്ഥാനത്ത്. രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി 97 ശരാശരില്‍ 97 റണ്‍സാണ് സഞ്ജു നേടിയത്. 146.97 ആണ് പ്രഹരശേഷി. ആറ് വീതം സിക്‌സും ഫോറും സഞ്ജു നേടിയിട്ടുണ്ട്.

അഭിഷേക് ശര്‍മ്മ (97 റണ്‍സ്) അഞ്ചാം സ്ഥാനത്തും തിലക് വര്‍മ്മ (89) ആറാം സ്ഥാനത്തുമാണ്. 237 പ്രഹരശേഷിയും രച്ചിന്‍ രവീന്ദ്രയാണ് സ്‌ട്രൈക്ക് റേറ്റില്‍ ഒന്നാമത്. പക്ഷെ റണ്‍വേട്ടയില്‍ ഒന്‍പതാം സ്ഥാനത്താണ് രച്ചിന്‍.

You Might Also Like