മീഡിയം പേസറായി രോഹിത്ത്, അമ്പരന്ന് ക്രിക്കറ്റ് ലോകം

ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്ത് ശര്‍മ്മയ്ക്ക ബൗളറുടെ വേഷവും കെട്ടേണ്ടി വന്നു. പേസ് ബൗളര്‍ നവ്ദീപ് സൈനി പരിക്കേറ്റതിനെ തുടര്‍ന്ന് ഓവര്‍ പൂര്‍ത്തീകരിക്കാനാണ് രോഹിത്ത് പന്തെടുത്തത്. ഒരു പന്ത് മാത്രമാണ് രോഹിത്ത് എറിയുകയും ചെയ്തത്.

ഇതോടെ ഓസ്‌ട്രേലിയക്കെതിരെ ബൗള്‍ ചെയ്തതില്‍ ഇന്ത്യയുടെ ഏറ്റവും പരിചയ സമ്പത്തുളള താരവുമായി രോഹിത്ത് മാറി!. രണ്ട് ടെസ്റ്റ് മാത്രം കളിച്ച് പരിചയമുളള സിറാജായിരുന്നു ഇന്ത്യന്‍ ബൗളിംഗ് ഡിപ്പാര്‍ട്ടുമെന്റിന്റെ അതുവരെയുളള പരിചയ സമ്പന്നന്‍.

ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സിന്റെ മുപ്പത്തിയാറാം ഓവറിലായിരുന്നു സംഭവം. രഹാന ലുബ്‌ഷെയ്‌ന്റെ ക്യാച്ച് വിട്ടതിന് പിന്നാലെയാണ് സൈനിയ്ക്ക് പരിക്കേറ്റത്. ഇതോടെയാണ് ഓവറിലെ ശേഷിക്കുന്ന ഒരു പന്തെറിയാന്‍ ഓഫ് സ്പിന്നറായ രോഹിത്ത് പന്തെറിയാന്‍ തയ്യാറായത്.

ഓഫ് സ്പിന്നിന് പകരം മീഡിയം പേസ് ബൗളിംഗാണ് രോഹിത്ത് എറിഞ്ഞത്. ആ പന്തില്‍ ഓസ്‌ട്രേലിയ ഒരു റണ്‍സ് എടുക്കുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടെസ്റ്റില്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയിട്ടുളള താരമാണ് രോഹിത്ത്. ഏകദിനത്തില്‍ എട്ടും ടി20യില്‍ ഒരു വിക്കറ്റും രോഹിത്ത് നേടിയിട്ടുണ്ട്. എന്നാല്‍ ഏറെ നാളായി രോഹിത്ത് പന്തെറിയാറില്ല.

You Might Also Like