ഗെയിലിന്റെ ബാറ്റ് എറിഞ്ഞെടിച്ചു, പിന്നെ സംഭവിച്ചത് ഗെയില്‍ താണ്ഡവം, ആ ബൗളര്‍ക്ക് ഇനി ഉറങ്ങാനാകില്ല

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സാക്ഷാല്‍ ക്രിസ് ഗെയിലിന്റെ ബാറ്റ് എറിഞ്ഞൊടിച്ച് വിന്‍ഡീസ് പുതുമുഖ പേസര്‍ ഒഡീന്‍ സ്മിത്ത്. സിപിഎല്‍ സെമി ഫൈനല്‍ പോരാട്ടത്തിനിടെയാണ് സെമിഫൈനല്‍ വെസ്റ്റിന്‍ഡീസ് സൂപ്പര്‍താരത്തിന്റെ ബാറ്റ് മറ്റൊരു വെസ്റ്റിന്‍ഡീസുകാരനായ ഒഡീന്‍ സ്മിത്ത് എറിഞ്ഞൊടിച്ചത്!.

സിപിഎല്‍ രണ്ടാം സെമി പോരാട്ടത്തില്‍ ക്രിസ് ഗെയ്ല്‍ ഉള്‍പ്പെട്ട സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്‌സും നിക്കോളാസ് പുരാന്‍ നയിക്കുന്ന ഗയാന ആമസോണ്‍ വാരിയേഴ്‌സുമാണ് ഏറ്റുമുട്ടിയത്. ഈ മത്സരത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

24കാരനായ ഒഡീന്‍ സ്മിത്തിന്റെ പന്ത് നേരിട്ട ഗെയ്‌ലിന്റെ കയ്യില്‍ പിന്നീട് ശേഷിച്ചത് ബാറ്റിന്റെ പിടി മാത്രമായിരുന്നു. ബാക്കി ഭാഗം പന്തുകൊണ്ട് തെറിച്ചുപോയി!

എന്നാല്‍ ബാറ്റു മാറ്റിയെത്തിയ ഗെയ്ല്‍ ശേഷിച്ച നാലു പന്തില്‍നിന്ന് മൂന്നു ഫോറും ഒരു സിക്‌സും സഹിതം 18 റണ്‍സ് അടിച്ചുകൂട്ടി സ്മിത്തിനെ നിഷ്‌ക്കരും ശിക്ഷിക്കുകയായിരുന്നു. അടുത്ത ഓവറില്‍ ഇമ്രാന്‍ താഹിറിനെതിരെ ലൂയിസ് വക രണ്ട് സിക്‌സും ഒരു ഫോറും സഹിതം 18 റണ്‍സ്. ഇരുവരും ചേര്‍ന്ന് ഏഴ് ഓവറില്‍ 76 റണ്‍സ് അടിച്ചുകൂട്ടിയതോടെ സെന്റ് കിറ്റ്‌സിന് വിജയത്തിലേക്കുള്ള വഴി എളുപ്പമായി.

ഗെയ്ല്‍ 27 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 42 റണ്‍സെടുത്ത് പുറത്തായെങ്കിലും 39 പന്തില്‍ മൂന്നു ഫോറും എട്ടു സിക്‌സും സഹിതം 77 റണ്‍സുമായി പുറത്താകാതെ നിന്ന ലൂയിസ് സെന്റ് കിറ്റ്‌സിനെ വിജയത്തിലെത്തിച്ചു.

You Might Also Like