നൈജീരിയന്‍ ദേശീയ ടീമംഗത്തെ സ്വന്തമാക്കി, വന്‍ നീക്കവുമായി ജംഷഡ്പൂര്‍

Image 3
Uncategorized

നൈജീരിയന്‍ ദേശീയ ടീം അംഗത്തെ സ്വന്തമാക്കി ഐഎസ്എല്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്‌സി. സെന്റര്‍ ബാക്ക് സ്റ്റീഫന്‍ ഏസെയെയാണ് ജംഷഡ്പൂര്‍ എഫ്‌സി സ്വന്തമാക്കിയിരിക്കുന്നത്. നൈജീരിയന്‍ ദേശീയ ടീമിനായി 13 മത്സരങ്ങളില്‍ കളിച്ചുളള താരമാണ് ഇരുപത്തിയാറുകാരനായ സ്റ്റീഫന്‍ ഏസെ.

കസാക്കിസ്ഥാന്‍ ടോപ് ഡിവിഷനില്‍ കളിക്കുന്ന എഫ്‌സി ടോബോളില്‍ നിന്നുമാണ് സ്റ്റീഫന്‍ ഏസെ ജംഷഡ്പൂരിലെത്തുന്നത്. നിരവധി നൈജീരിയന്‍ ക്ലബ്ബുകള്‍ക്കു പുറമേ ബള്‍ഗേറിയന്‍ ക്ലബ്ബായ ലോക്കോമോട്ടീവിനായും എസെ കളിച്ചിട്ടുണ്ട്.

2018 ല്‍ ടീമിനോടപ്പം ബള്‍ഗേറിയന്‍ കപ്പ് നേടിയ ടീമിലും അംഗമാണ് സ്റ്റീഫന്‍. 2018 റഷ്യന്‍ ലോകകപ്പിനായുള്ള നൈജീരിയയുടെ പ്രാഥമിക 30 അംഗ ടീമില്‍ താരം ഇടംനേടിയെങ്കിലും അവസാന സ്‌ക്വാഡില്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ആഫ്രിക്കന്‍ നേഷന്‍ കപ്പില്‍ റണ്ണൗറപ്പായ നൈജീരിയന്‍ ടീമിനായി ആറ് മത്സരങ്ങളില്‍ സ്റ്റീഫന്‍ കളിച്ചിരുന്നു.

ജംഷഡ്പൂരിന്റെ ആറാമത്തെ വിദേശ സൈനിംഗ് ആണ് എസെയുടേത് അടുത്ത സീസണില്‍ നൈജീരിയന്‍ പ്രതിരോധ നിരയിലെ പ്രധാന താരമെന്നാണ് കോച്ച് ഓവല്‍ കോയല്‍ സ്റ്റീഫനെ വിശേഷിപ്പിച്ചത്. ജംഷഡ്പൂരിന്റെ 66 നമ്പര്‍ ജഴ്‌സിയആണ് സ്റ്റീഫണ്‍ അണിയുക.