ഇംഗ്ലീഷ് താരങ്ങളുടെ കൂട്ടപിന്മാറ്റം, പരാതിയുമായി ഫ്രാഞ്ചസികള്‍ ബിസിസിഐയുടെ അടുത്തേക്ക്

ഐപിഎല്ലില്‍ നിന്ന് ഇംഗ്ലണ്ട് താരങ്ങള്‍ കൂട്ടത്തോടെ പിന്മാറുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് വിവിധ ഫ്രാഞ്ചൈസികള്‍. ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.സി.സി.ഐക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഫ്രാഞ്ചസികളെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്.

ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇംഗ്ലീഷ് താരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറുന്നത്. വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ് ഇംഗ്ലീഷ് താരങ്ങളുടെ പിന്മാറ്റം. ബെന്‍ സ്റ്റോക്സ്, ജേസണ്‍ റോയിയോ, ഹാരി ബ്രൂക്ക്, മാര്‍ക്ക് വുഡ് എന്നിവരാണ് ഐപിഎല്ലിനില്ലെന്ന് വ്യക്തമാക്കിയത്.

അപ്രതീക്ഷിതമായ മാറ്റങ്ങളില്‍ പകരക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടെന്നാണ് ടീമുകള്‍ പറയുന്നത്. ലേലത്തില്‍ കോടികള്‍ മുടക്കിയാണ് താരങ്ങളെ ടീമുകള്‍ സ്വന്തമാക്കുന്നത്. അതിനുശേഷം ആ താരത്തിന്റെ സേവനം നഷ്ടമാക്കാന്‍ കഴിയില്ലെന്നാണ് ടീമുകളുടെ നിലപാട്.

മാര്‍ച്ച് 22നാണ് ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ആദ്യ ഘട്ടത്തിലെ 21 മത്സരങ്ങളുടെ സമയക്രമമാണ് പുറത്തു വന്നത്. ഉച്ച കഴിഞ്ഞ് 2.30, വൈകീട്ട് 6.30 എന്നിങ്ങനെയാണ് സമയക്രമം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാം?ഗ്ലൂരും ഏറ്റുമുട്ടും. വൈകീട്ട് 6.30നു ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം.

 

You Might Also Like