വിലക്കിനരികെ സഞ്ജു, കടുത്ത നടപടിയ്ക്ക് ബിസിസിഐ

ഐപിഎല്ലില്‍ ജയം തുടരുന്ന രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിനെ തേടി ഒരു ദുഖ വാര്‍ത്ത. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

ലഖ്‌നൌവിനെതിരായ മത്സത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റിന് സഞ്ജുവിന് പിഴ അടയ്‌ക്കേണ്ടിവരും. കൃതൃ സമയത്ത് രാജസ്ഥന് 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് രണ്ടാം തവണയാണ് സഞ്ജുവിന് ഇത്തരത്തില്‍ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ 24 ലക്ഷം രൂപയാണ് സഞ്ജു പിഴ അടക്കേണ്ടത്. സഞ്ജു മാത്രമല്ല, ഇംപാക്റ്റ് പ്ലെയറടക്കം എല്ലാ താരങ്ങളും പിഴ നല്‍കേണ്ടി വരും.

എന്നാല്‍ ഈ പിഴകൊണ്ടെന്നും കാര്യങ്ങള്‍ അവസാനിക്കില്ല. ഇനിയും ഇതാവര്‍ത്തിച്ചാല്‍ സഞ്ജുവിന് ഒരു മത്സരത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തും. ഇത് വിജയകുതിപ്പ് തുടരുന്ന രാജസ്ഥാനെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്.

നേരത്തെ, ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തും രണ്ട് തവണ ശിക്ഷിക്കപ്പെട്ടിരുന്നു. ഗുജറാത്തിന്റെ ശുഭ്മാന്‍ ഗില്‍, ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് എന്നിവരെല്ലാം പിഴയടയ്ക്കേണ്ടി വന്നവരാണ്.

മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്നൗ 197 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ രാജസ്ഥാന്‍ 19 ഓവറല്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 33 പന്തില്‍ 71 റണ്‍സുമായി പുറത്താവാതെ നിന്ന സഞ്ജുവാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. നാല് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.

34 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ധ്രുവ് ജുറലിന്റെ ഇന്നിംഗ്സും എടുത്തുപറയണം. ഇരുവരും 121 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

You Might Also Like