ലോകകപ്പില്‍ നിന്നും പുറത്താക്കപ്പെട്ടേയ്ക്കാം, എന്നാല്‍ ഐപിഎല്ലില്‍ ഇതിഹാസമായാകും അവന്‍ കരിയര്‍ അവസാനിപ്പിക്കുക

അജ്മല്‍ നിഷാന്ത്

സാധാരണ ഇവന്‍ ഈ സൈസ് എടുക്കാത്തത് ആണ്, അരങ്ങേറിയ നാള്‍ മുതല്‍ ഉള്ള സകല ഫ്രസ്റ്റേഷനും ഇന്നത്തെ ഒറ്റ മത്സരം കൊണ്ട് തീര്‍ത്ത പോലെ ആയിരുന്നു ആ അലര്‍ച്ച

ആദ്യമായി ഇംഗ്ലണ്ടില്‍ കൊണ്ട് പോകുമ്പോള്‍ ടി20 അരങ്ങേറ്റം നല്‍കാതെ ധോണി പറഞ്ഞത് അവന്‍ കൊച്ചല്ലേ ടൈം ഇനിയും ഉണ്ടല്ലോ എന്നാണ്. ആ ടൈം ഇനി എന്ന് ഉണ്ടാകും എന്നറിയില്ല.

ഇവന്‍ ഇന്ത്യക്ക് ആയി ഒരു ലോകകപ്പ് കളിക്കുമോ എന്നും അറിയില്ല. പക്ഷെ ഈ ലീഗില്‍ എങ്കിലും അവന്‍ ഒരു ഇതിഹാസം ആയി കാരിയര്‍ അവസാനിപ്പിക്കും.

അഭിമാനം ആണ്, ഞാന്‍ ഒക്കെ സ്വപ്നം കണ്ടത് റിയല്‍ ലൈഫില്‍ നേടി കാണിച്ചു തന്നൊരു മലയാളിയോട് തോന്നുന്ന അഭിമാനം. സഞ്ജു വെട്ടിയ പാതയില്‍ കൂടി ആകും ഓരോ കേരള ബാറ്റര്‍സും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വാതില്‍ പടിയിലേക്ക് നടക്കാന്‍ തുടങ്ങുന്നത്. അവന്‍ അത്രയെങ്കിലും സാധിച്ചല്ലോ

You Might Also Like