ചേസിങ്ങ് മാസ്റ്റര്‍ക്ലാസ്, ഇനി സഞ്ജുവിനെ അംഗീകരിക്കാന്‍ പറ്റാത്തവര്‍ കഷ്ടപ്പെട്ട് അംഗീകരിക്കേണ്ടാ, അത്രയേ പറയാനുള്ളൂ

റിജു റോയ് കോശി

ഇനി സഞ്ജു സാംസണെ അംഗീകരിക്കാന്‍ പറ്റാത്തവര്‍ കഷ്ടപ്പെട്ട് അംഗീകരിക്കേണ്ടാ.
അത്രയേ പറയാനുള്ളൂ.
ഇതിനപ്പുറം എന്താണ് ചെയ്ത് കാണിക്കാനുള്ളത്?

78 റണ്‍സിനു മൂന്ന് വിക്കറ്റ് നഷ്ടമായ ടീം.
ഒരു വിക്കറ്റ് കൂടി പോയാല്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥ.
ഒരറ്റത്ത് ധ്രുവ് ജുറൈലിനെ കൂട്ട് നിര്‍ത്തി സിംഗിളുകള്‍ക്ക് പിറകെ സിംഗിളുകളായി ക്ഷമാപൂര്‍വം സ്‌കോര്‍ ഉയര്‍ത്തുന്നു.

അമ്പയറെയും ബൗളറെയും ബൈസെക്റ്റ് ചെയ്ത് കടന്നുപോയ ബൗണ്ടറിയും ഓഫ് സൈഡിലേക്ക് വിരലിലൂന്നി നിന്നുള്ള ബൗണ്ടറിയും പോലെ ക്ലാസ് ഷോട്ടുകളിലൂടെ സ്‌കോര്‍ ഉയര്‍ത്തുന്നു.
സ്‌കോര്‍ കയ്യെത്തും ദൂരത്തേക്ക് വലിച്ചടുപ്പിച്ചുകഴിഞ്ഞ് ഒരു കാല്‍ക്കുലേറ്റഡ് കൗണ്ടര്‍ അറ്റാക്.

എതിര്‍ ടീമിന്റെ ബെസ്റ്റ് ബൗളര്‍മാരിലൊരാള്‍, രവി ബിഷ്‌ണോയെ നിലത്ത് നിര്‍ത്താതെ, നിലയുറപ്പിക്കാന്‍ അവസരം കൊടുക്കാതെ ബാക് ടു ബാക് ബൗണ്ടറികളും തിലകക്കുറിയായ സിക്‌സറും. മറു വശത്ത് ധ്രുവ് ആണ് കൂടുതല്‍ അറ്റാക്കിങ്ങ് ക്രിക്കറ്റ് കളിച്ചതെന്ന് മനസിലോര്‍ത്ത് സ്‌കോര്‍ ബോര്‍ഡിലേക്ക് ഒന്ന് നോക്കിയാല്‍ ഞെട്ടിയിരിക്കും നിങ്ങള്‍..

സഞ്ജു സാംസണിന്റെ 71 റണ്ണെത്തിയത് വെറും 33 പന്തിലാണ്.
അതും ഒരവസരത്തില്‍ 10 പന്തില്‍ 11 ആയിരുന്നത്.
23 പന്തില്‍ നിന്ന് 60 റണ്‍.
ചേസിങ്ങ് മാസ്റ്റര്‍ക്ലാസ്.

വിരാട് കോഹ്ലിക്ക് തൊട്ട് പിന്നില്‍ വിരാട് കോഹ്ലിയെക്കാള്‍ ആവറേജില്‍, സ്‌ട്രൈക്ക് റേറ്റില്‍ ഐ.പി.എല്ലിലെ ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്.
ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ ഒന്നാം സ്ഥാനത്ത്.
ARE YOU NOT ENTERTAINED?

You Might Also Like