ഫിസിന് ഒരു മത്സരം കൂടി കളിക്കാന്‍ അനുമതി നല്‍കി ബംഗ്ലാദേശ്

ഐപിഎല്ലില്‍ വിക്കറ്റ് വേട്ട നടത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കാന്‍ ഒരു ദിവസത്തെ കൂടി കാലാവധി നീട്ടി നില്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍. ഇതോടെ മെയ് ഒന്നിന് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ കൂടി മുസ്തഫിസുറിന് കളിക്കാനാകും.

അതിന് ശേഷം മുസ്തഫിസുര്‍ ദേശീയ ടീമിനൊപ്പം ചേരും. മെയ് മൂന്ന് മുതല്‍ 12 വരെ സിംബാബ്വെയ്ക്കെതിരായ ബംഗ്ലാദേശിന്റെ ടി20 ഐ പരമ്പര ഉള്ളത് കൊണ്ടാണ് മുസ്തഫിസുറിന് ഐപിഎല്‍ പകുതിക്ക് വെച്ച് മടങ്ങേണ്ടി വരുന്നത്.

ഏപ്രില്‍ 30 വരെ ആയിരുന്നു ഐപിഎല്‍ കളിക്കാന്‍ മുസ്താഫിസുറിന് ബംഗ്ലാദേശ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ മെയ് 1 ന് ചെന്നൈയ്ക്ക് ഒരു മത്സരമുള്ളതിനാല്‍, ചെന്നൈയുടെയും ബിസിസിഐയുടെയും അഭ്യര്‍ത്ഥന മാനിച്ച് ബംഗ്ലാദേശ് അദ്ദേഹത്തിന്റെ പെര്‍മിഷന്‍ ഒരു ദിവസം നീട്ടി നല്‍കുക ആയിരുന്നു.

ഈ സീസണില്‍ ഇതുവരെ പത്ത് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്താന്‍ മുസ്താഫിസുറിന് ആയിട്ടുണ്ട്. പര്‍പ്പിള്‍ ക്യാപ്പ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്താണ് മുസ്തഫിസുര്‍. ഇതോടെ ഇനി മൂന്ന് മത്സരം മാത്രമാണ് മുസ്തഫിസുര്‍ ചെന്നൈയ്ക്കായി കളിയക്കൂ. പഞ്ചാബിനെ കൂടാതെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, സണ്‍റൈസസ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കെതിരായ മത്സരത്തിലാകും ഫിസ് ചെനനൈ ജഴ്‌സി അണിയുക.

 

You Might Also Like