ഈ മൂന്നില്‍ ഒരു പേസര്‍ മുംബൈയിലെത്തും

ഷിഹാബ് കൊച്ചി

കയ്യിലുണ്ടായിരുന്ന മൂന്ന് വിദേശ പേസര്‍മാരെ (മലിംഗ/പാറ്റിന്‍സണ്‍, മക്ലാനഗന്‍, കൂള്‍ട്ടര്‍നൈല്‍) വിട്ട് കളഞ്ഞതോടെ ഒരു കാര്യം വ്യക്തമാണ്. ബോള്‍ട്ടിനും, ഭുംറയ്ക്കും കൂട്ടായി മികച്ച ഒരു പേസറെയാണ് ഇവര്‍ നോട്ടം ഇടുന്നത്. ലേലത്തിലെ പ്രമുഖരിലേയ്ക്ക് ഒന്ന് കണ്ണോടിച്ചാല്‍-

1- കൈല്‍ ജെയ്മീസണ്‍

ന്യൂസിലണ്ടിന്റെ പുത്തന്‍ താരോദയം. ബാറ്റിംഗ് ഓള്‍റൗണ്ടറായി കരിയര്‍ തുടങ്ങിയ ജെയ്മീസണ്‍ പതിയെ ബൗളിംഗിലേയ്ക്ക് തന്റെ ശ്രദ്ധ തിരിച്ചു. 2018-19 സീസണിലെ സൂപ്പര്‍സ്മാഷില്‍ ന്യൂസിലണ്ടില്‍ ഒരു ബൗളര്‍ എറിയുന്ന ഏറ്റവും മികച്ച ബൗളിംഗ് ഫിഗറായ 7 റണ്‍സിന് ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതോടെയാണ് ജെയ്മീസണ്‍ ലോകക്രിക്കറ്റിന്റെ ശ്രദ്ധ ആദ്യമായി ആകര്‍ഷിയ്ക്കുന്നത്.

അതേ സീസണില്‍ പത്ത് മത്സരങ്ങളില്‍ നിന്നായി 22 വിക്കറ്റുകള്‍ കരസ്ഥമാക്കി താരം ടൂര്‍ണമെന്റിലെ ലീഡിംഗ് വിക്കറ്റ് ടേക്കറായി. ഫെബ്രുവരി 8 2020 ല്‍ ഇന്ത്യ്‌ക്കെതിരായ ഛഉക മാച്ചിലെ പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌ക്കാരം നേടിയിരുന്നു. ആറ് ടെസ്റ്റുമാച്ചുകളില്‍ നിന്നായി 36 വിക്കറ്റുകളും, 2 ഛഉക യിലും 4 ടി20 കളില്‍ നിന്നുമായി മൂന്ന് വീതം വിക്കറ്റുകളും താരത്തിന് സ്വന്തമായിട്ടുണ്ട്. ആറടി എട്ടിഞ്ച് ഉയരക്കാരനായ ജെയ്മീസണ്‍ ന്യൂസിലണ്ടിനായി കളിയ്ക്കുന്ന ഏറ്റവും ഉയരം കൂടിയ താരം കൂടിയാണ്. ലേലത്തിലെ പ്രധാന പുള്ളിയാവാനാണ് ജെയ്മീസണ് ചാന്‍സുകള്‍ ഏറെ. താരത്തിന് പിറകെ മുംബൈ പായാനും ചാന്‍സ് കൂടുതലാണ്.

2- മിച്ചല്‍ സ്റ്റാര്‍ക്ക്

ഐ പി എല്ലായാല്‍ ലേലത്തില്‍ നിന്ന് പ്രമുഖ ടീമുകള്‍ വിളിച്ചെടുത്താല്‍ മിക്കപ്പോളും പരിക്കിന്റെയും മറ്റും പേരില്‍ ഇദ്ദേഹം കളിയ്ക്കാറില്ല. ഇന്ത്യയ്‌ക്കെതിരായ സീരീസില്‍ കുറച്ച് തല്ല് വാങ്ങിയിരുന്നു എങ്കിലും ചെക്കന്‍ പ്രതിഭയാണ്, പ്രതിഭാസമാണ്.

3- ടോം കുറാന്‍

സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റും നേടിക്കൊണ്ട് വരവറിയിച്ച താരം. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു. 5 മത്സരങ്ങളില്‍ നിന്നായി താരത്തിന് മൂന്ന് വിക്കറ്റുകളേ നേടാനായുള്ളൂ. ഒരര്‍ധ സെഞ്ച്വറി ഉള്‍പ്പടെ താരം 83 റണ്‍സും നേടിയിരുന്നു.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like