കരിങ്കല്ലും കൊടുങ്കാറ്റും മാത്രമല്ല. പിന്നില്‍ ആര്‍ക്കും പിടികൊടുക്കാത്തൊരു ബ്രില്യന്റ് ക്രിക്കറ്റിംഗ് ബ്രെയ്‌നുമുണ്ട്
അജയ് ജിഷ്ണു സുദേയന്‍
പൊള്ളാര്‍ടെന്നൊരു കരിങ്കല്ലുണ്ട്
ഹാര്‍ദിക് എന്ന കൊടുങ്കാറ്റും.
കൃത്യത ചോരാതെ നിറയൊഴിക്കുന്ന ഭും ഭും ഭുംറ
ആദ്യ ഓവറുകളില്‍ ബ്രേക്ക് ത്രൂകള്‍ കൊയ്യുന്ന ട്രെന്‍ഡ് ബോള്‍ട്ട്.
പവര്‍ പ്ലേയിലെ ആഫ്രിക്കന്‍ പവര്‍ ഹൗസ് ക്വിന്റണ്‍ ഡി കോക്ക്.
ടീമിനെ മനസിലാക്കി തന്ത്രങ്ങള്‍ മെനയുന്ന കരുത്തനായ നായകന്‍ ഹിറ്റ്മാനും.
പക്ഷെ അതിനുമൊക്കെ അപ്പുറം
ഒരോ ഘട്ടത്തിലും ഉത്തരവാദിത്യം മനസിലാക്കി ബാറ്റ് കൊണ്ട് ഒരോ കളിയും ടീമിന് അനുകൂലമാക്കുന്ന മാന്ത്രികത കൈവശമുള്ള ഇഷാനും സൂര്യയും
ചോരാത്ത കൈകളുള്ള ഫീല്‍ഡര്‍മാരും,
അവസാന നിമിഷം വരെ ജയിക്കാന്‍ വേണ്ടി പൊരുതുന്ന മനോഭാവവും.
പിറകില്‍ നിന്ന് ഊര്‍ജം പകരാന്‍ മഹേള യേ പോലൊരു ബ്രില്ലിയന്റ് ക്രിക്കറ്റിംഗ് ബ്രെയ്‌നും
ഒരു ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ ഇത്രയും മികച്ചൊരു ടീമിനെ പിന്തുണയ്ക്കുക എന്നതില്‍ കവിഞ്ഞ സന്തോഷമെന്താണ്
അര്‍ഹത, ആധികാരിത
അഞ്ചാം കിരീടം.
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്