അവിശ്വസനീയമായാണ് അയാള്‍ പന്തെറിയുന്നത്, ഇത്രയേറെ മികച്ച തിരിച്ചുവരവ് മറ്റൊരു ഇന്ത്യന്‍ താരം നടത്തിയിട്ടുണ്ടോ?
കൃഷ്ണാനന്ദ് പള്ളിക്കല്‍
വിക്കറ്റ് കൊയ്യുന്നതില്‍ ഹര്‍ഷല്‍ പട്ടേല്‍ മികവ് പുലര്‍ത്തിയപ്പോള്‍ തീര്‍ത്തും അണ്ടര്‍റേറ്റഡ് ആയിപോയ താരം…
ചെണ്ട സിറാജ്, തല്ല് കൊള്ളി എന്നൊക്കെ പറഞ്ഞ് അയാളുടെ മോശം സമയത്ത് അയാളെ കൊത്തി വലിച്ചവര്‍ ആരെയും നല്ല കാലത്ത് അയാളെ അഭിനന്ദിക്കാന്‍ കാണുന്നില്ല!
ഇത്രയേറെ മികച്ച തിരിച്ചു വരവ് പുറത്തെടുത്ത വേറൊരു ഇന്ത്യന്‍ താരം നിലവിലെ സാഹചര്യത്തില്‍ ഉണ്ടോ എന്നത് സംശയം?!
IPL 2019 – 9.55
IPL 2020 – 8.68
IPL 2021 – 6.78
അവസാന മൂന്ന് സീസണുകളിലെ സിറാജിന്റെ എക്കണോമിയാണിത്…ഈ തിരിച്ചു വരവ് കേവലം ഐപിഎല്ലില്‍ മാത്രം ഒതുങ്ങിയ ഒന്നല്ല എന്ന് അദ്ദേഹം ഉള്‍പ്പെട്ട ടെസ്റ്റുകള്‍ കണ്ട ആര്‍ക്കും മനസ്സിലാക്കാവുന്നത് ആണ്…
ഒരു കാലത്ത് ആര്‍ സി ബി ഫാന്‍സിന്റെ പോലും കണ്ണിലെ കരട് ആയിരുന്ന സിറാജിന്റെ ഈ തിരിച്ചു വരവില്‍ ഏറിയ പങ്കും വിരാട്ട് കോഹ്ലി എന്ന നായകനും, ആര്‍ സി ബി മാനേജ്‌മെന്റിനും മാത്രം അവകാശപെട്ടത് ആണ് ??ഇത് സിറാജ് തന്നെ പല അവസരങ്ങളില്‍ തുറന്നു പറഞ്ഞ കാര്യം തന്നെ
*Best Eco.rate in 2021 IPL (Pacers)
*6.79 – Siraj*??
7.45 – Bumrah
7.50 – Shami
7.51 – Avesh
7.91 – Boult
(Min 200 balls)
ഐപിഎല്‍ കിരീടം എന്ന മോഹം പൂര്‍ത്തിയാക്കാന്‍ ടീമിന് കഴിഞ്ഞില്ല എങ്കിലും വ്യക്തിപരമായി സിറാജ് അയാളുടെ കരിയര്‍ ബെസ്റ്റ് തന്നെ ടീമിന് വേണ്ടി കൊടുത്തിട്ടാണ് സീസണ്‍ അവസാനിപ്പിക്കുന്നത്.
കടപ്പാട്: ക്രിക്കറ്റ് വൈബ്‌സ് 365