ഓര്‍മ്മ വന്നത് കോഹ്ലിയുടെ സെഞ്ച്വറി ആഘോഷിച്ച റെയ്‌നയെ, സിറാജിനെ സ്‌നേഹിക്കാതിരിക്കുന്നതെങ്ങനെ?

അലിയാസ് തോമസ്

ഓരോ മത്സരങ്ങള്‍ കഴിയുന്തോറും ആരാധകരുടെ പ്രിയപ്പെട്ടവനായി മാറുകയാണ് സിറാജ്.

പതിനൊന്നാമനായാണ് ഇറങ്ങിയത്. മറുവശത്ത് അര്‍ധശതകം തികച്ചു നന്നായി കളിക്കുന്ന അശ്വിന്‍. അവസാന വിക്കറ്റ് പെട്ടന്ന് പിഴിതെടുക്കാം എന്നു കരുതിയ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ തെറ്റിച്ചു സിറാജിന്റെ മികച്ച ഡിഫന്റിങ്. സെഞ്ച്വറിയിലേക്ക് നീങ്ങുന്ന അശ്വിന്‍…ആ സെഞ്ചുറിക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്നത് സിറാജ് ആണ്.

99ല്‍ നില്‍ക്കെ തൊട്ടടുത്ത പന്ത് ബൗണ്ടറിയിലേക്ക് പാഞ്ഞപ്പോള്‍ അശ്വിന്റെ മുഖത്ത് സന്തോഷം. എന്നാല്‍ ക്യാമറകണ്ണുകള്‍ ഒപ്പിയെടുത്തത് അശ്വിനെക്കാള്‍ ആ സെഞ്ചുറിയില്‍ സന്തോഷിച്ച സിറാജിനെയാണ്. പണ്ട് കോഹ്ലി സെഞ്ചുറി നേടിയപ്പോ കോഹ്ലിക്ക് മുന്‍പേ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ ആ സെഞ്ചുറി ആഘോഷിച്ച റെയ്‌നയെയാണ് ഓര്‍മ വന്നത്.

കാര്യമായി റണ്ണുകള്‍ എടുത്തില്ലെങ്കിലും ആ ബാറ്റില്‍ നിന്നു പാഞ്ഞ 2 സിക്‌സെറുകള്‍ ഇംഗ്ലണ്ടിനെ ചെറുതായെങ്കിലും പേടിപ്പിച്ചിട്ടുണ്ട്. ബോളിങ് മാത്രമല്ല…വേണമെങ്കില്‍ വാലറ്റത്തു ബാറ്റിങ്ങും ചെയ്യാന്‍ സാധിക്കും എന്നു തെളിയിച്ചു. IPL ടീമില്‍ കളിച്ചപ്പോള്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ വന്നു നിശബ്ദമായി മറുപടി നല്‍കികൊണ്ടിരിക്കുന്നു…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like