ആരായിരുന്നു മികച്ച ഫിനിഷര്‍?, അയാള്‍ വിസ്‌ഫോടനം തീര്‍ത്തു, മറ്റേയാള്‍ റണ്‍സുകള്‍ ഓടിയെടുത്തു

അജ്മല്‍ നിഷാന്ത്

മൈക്കല്‍ ബെവനും ധോണിയും

ഫിനിഷര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു ക്രിക്കറ്റ് ആരാധകനില്‍ ആദ്യം ഓടിയെത്തുന്ന പേരുകള്‍ ഇവരുടേതാണ് എന്ന് തന്നെ പറയാം
പക്ഷെ ചെയ്തിരുന്ന റോള്‍ ഒന്നായിരുന്നു എങ്കിലും രണ്ട് പേരും രണ്ട് രീതിയില്‍ ഉള്ള ഫിനിഷര്‍ ആയിരുന്നു.

ബെവന്‍ യഥാര്‍ത്ഥത്തില്‍ ബോള്‍കളെ പ്രഹരിച്ചു വിട്ടു കളി ഫിനിഷ് ചെയുന്ന ഒരാള്‍ ആയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. തോന്നല്‍ അല്ല അതാണ് സത്യവും. അയാള്‍ എപ്പോളും ടീമിന് ആവശ്യമായ റണ്‍ നോക്കി ബാറ്റ് ചെയുന്ന ഒരാള്‍ ആയിരുന്നു. ബൗണ്ടറിയേക്കാള്‍ അയാള്‍ റണ്‍ കണ്ടെത്തിയിരുന്നത് ഓട്ടത്തിനിടയിലൂടെ ആയിരുന്നു. അയാള്‍ നേടിയ 7000 റണ്‍ ഇല്‍ (6900+) കേവലം 2000 നു അടുത്ത് റണ്‍ മാത്രം ആണ് ബൗണ്ടറി വഴി ഉള്ളു എന്ന് നോക്കിയാല്‍ മനസിലാകും അയാള്‍ എത്രമാത്രം ആണ് ഓടി റണ്‍ എടുത്തത് എന്ന്.

സംഭവം അയാള്‍ ഒരിക്കലും ഒരു വിസ്‌ഫോടന ബാറ്റസ്മാന്‍ ആയിരുന്നില്ല, കളി ജയിക്കാന്‍ ആയി അയാള്‍ സ്‌പോടാനാത്മകഥ ബാറ്റിങ് അല്ല മറിച്ചു സെന്‍സിബില്‍ ക്രിക്കറ്റ് ആയിരുന്നു ഉപയോഗിച്ചത്. ഫീല്‍ഡിങ് വിടവിലൂടെ അടിച്ചു അയാള്‍ റണ്‍സ് നേടി കൊണ്ടിരുന്നു.

മറിച്ചു ധോണി ആണെങ്കില്‍ അവസാന ഓവറുകളിലേക്ക്് കളി എത്തിച്ചു എത്ര വലിയ ലക്ഷ്യവും മറികടക്കുന്നൊരു ഫിനിഷര്‍ ആയിരുന്നു. അയാളുടെ ആയകാലത്തു അയാളുടെ ആ ഫിനിഷിങ് പാടവം കുറച്ചൊന്നുമല്ല ഇന്ത്യയെ സഹായിച്ചത്. എന്നാല്‍ വലിയ ഷോട്ടുകള്‍ കളിക്കാനുള്ള മികവ് അവസാന കാലങ്ങളില്‍ പലപ്പോഴും അയാളില്‍ നിന്ന് ഒഴിഞ്ഞു പോയതും കാണാം.

ഉദാഹരണം ആയി പറഞ്ഞാല്‍ 10 ഓവറില്‍ 50+ വേണമെങ്കില്‍ അവസാന ഓവറില്‍ 10+ റണ്‍ ഒക്കെ ആക്കി വെച്ചു കളി ഫിനിഷ് ചെയുന്നൊരു ഫിനിഷര്‍ ആയിരുന്നു ധോണി. ബെവാന്‍ ആകട്ടെ വേണ്ട റണ്‍ ഓരോ ഓവറിലും കൃത്യമായി അടിച്ചു എടുക്കുന്ന ഫിനിഷറും.

ഇതില്‍ ആരാണ് മികച്ചവന്‍ എന്ന് ചോദിച്ചാല്‍ പലര്‍ക്കും പല അഭിപ്രായം ആണ്. എന്നാലും രണ്ട് പേരും രണ്ട് രീതിയില്‍ ആണ് തങ്ങളുടെ ഫിനിഷിങ് പാഠവം ഉപയോഗിക്കുന്നത് എന്നാണ് തോന്നിയിടുള്ളത്

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് കണ്ട ആദ്യത്തെ ലക്ഷണമൊത്ത ഫിനിഷര്‍ക് പിറന്നാള്‍ ആശംസകള്‍

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like