വിരമിച്ചതിന് പിന്നാലെ ധോണിയ്ക്ക് വന്‍ ഓഫറുമായി ഷെയിന്‍ വോണ്‍

മെല്‍ബണ്‍: രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണി കഴിഞ്ഞ ദിവസം വിരമിച്ചിരുന്നല്ലോ. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഏറെ വിരാരഭരിതമായ വാര്‍ത്തയായിരുന്നു ധോണിയുടെ വിരമിക്കല്‍. എന്നാല്‍ ധോണിയെ മറ്റൊരു ക്രിക്കറ്റ് ഫോര്‍മാറ്റിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍.

ദ ഹണ്‍ഡ്രഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കാനാണ് വോണ്‍ ക്ഷണിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ പരീക്ഷണ ടൂര്‍ണമെന്റാണിത്. 100 പന്തുകളാണ് ഒരു ഇന്നിങ്സിലുണ്ടാവുക. ടൂര്‍ണമെന്റില്‍ കളിക്കുന്ന ലണ്ടന്‍ സ്പിരിറ്റിന്റെ പരിശീലകനാണ് വോണ്‍. തന്റെ ടീമില്‍ കളിക്കാനാണ് വോണ്‍ ക്ഷണിച്ചത്.

അടുത്ത വര്‍ഷമാണ് ടൂര്‍ണമെന്റ് നടക്കുന്നത്. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഈവര്‍ഷം ജൂണിലാണ് നേരത്തെ ടൂര്‍ണമെന്റ് നടത്താനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ തോത് കൂടിയതോടെ അടുത്തവര്‍ഷത്തേക്ക് മാറ്റുകയായിരുന്നു.

ധോണിയുടെ കരിയറിനെ കുറിച്ച് വോണ്‍ സംസാരിക്കുകയും ചെയ്തു. ലോക ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരില്‍ ഒരാളാണ് ധോണിയെന്നാണ് വോണിന്റെ പക്ഷം.

‘ടി20 ക്രിക്കറ്റില്‍ ക്യാപ്റ്റന് വളരെയധികം പ്രാധാന്യമുണ്ട്. ഈ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് ധോണി. നായകനെന്ന രീതിയില്‍ അദ്ദേഹത്തിന്റെ ഗുണങ്ങളാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ സമ്മാനിച്ചത്’ വോണ്‍ പറയുന്നു.

എല്ലായ്പ്പോഴും ടീമിന് വേണ്ടി മുഴുവനും സമര്‍പ്പിച്ച താരമാണ് ധോണി. അത് ദേശീയ ടീമായാലും ചെന്നൈ സൂപ്പര്‍ കിംഗ്സ് ആയാലും അങ്ങനെതന്നെ. ജൂനിയറായ താരങ്ങള്‍ ധോണിയോട് ബഹുമാനം കാണിച്ചു. ധോണി ആ രീതയില്‍ താരങ്ങളെ വളര്‍ത്തിയെടുക്കുകയായിരുന്നു.” വോണ്‍ പറഞ്ഞുനിര്‍ത്തി.

You Might Also Like