റണ്‍വേട്ടയും ഹിറ്റ്, ഐപിഎല്ലിലെ അപൂര്‍വ്വ റെക്കോര്‍ഡ് തൂക്കി ധോണി

ഐപിഎല്ലില്‍ തന്റെ 43ാം വയസ്സിലും തകര്‍ത്തടിയ്്ക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം എംഎസ് ധോണിയെ തേടി ഒരു അപൂര്‍വ്വ റെക്കോര്‍ഡ്. ഐപിഎല്ലില്‍ 40 വയസ്സ് പിന്നിട്ട താരങ്ങളില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരമായി മാറിയിരിക്കുകയാണ് എംഎസ് ധോണി.

നിലവില്‍ 500 റണ്‍സ് ആണ് എംസ് ധോണി തന്റെ 40ാം വയസ്സിന് ശേഷം ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. ലഖ്‌നൗവിനെതിരെ മത്സരത്തില്‍ ടി20 ഇതിഹാസം ക്രിസ് ഗെയിലിനെയാണ് എംഎസ് ധോണി മറികടന്നത്. 481 റണ്‍സാണ് ഗെയില്‍ തന്റെ 40 വയസ്സിന് ശേഷം നേടിയത്.

രാഹുല്‍ ദ്രാവിഡാണ് ഈ ലിസ്റ്റില്‍ മൂന്നാമത്. 40ാം വയസ്സിന് ശേഷം 471 റണ്‍സാണ് ഐപിഎല്ലില്‍ രാഹുല്‍ ദ്രാവിഡ് സ്വന്തമാക്കിയത്. നാലാമതുളള ആദം ഗില്‍ ക്രിസ്റ്റ് 466 റണ്‍സും ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. 164 റണ്‍സ് നേടിയിട്ടുളള സച്ചിനാണ് ഈ പട്ടികയില്‍ ഏറ്റവും അവസാനമുളളത്.

ലഖ്‌നൗവിനെതിരെ മത്സരത്തില്‍ ധോണി തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. എട്ടാമനായി ക്രീസിലെത്തിയ ധോണി കഴിഞ്ഞ മത്സരത്തിലേത് പോലെ വെറും ഒന്‍പത് പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 28 റണ്‍സാണ് നേടിയത്. ഇതോടെ മത്സരത്തില്‍ ലഖനൗവിന് മുന്നില്‍ 177 റണ്‍സ് വിജയലക്ഷ്യമാണ് ചെന്നൈ മുന്നോട്ട് വെച്ചിരിക്കുന്നത്.

You Might Also Like