പടിക്കല്‍ കലമുടച്ച് രാജസ്ഥാന്‍, ഒരു റണ്‍സിന്റെ നാടകീയ തോല്‍വി

Image 3
CricketCricket News

ഐപിഎല്ലില്‍ അവസാന പന്തില്‍ നാടകീയ തോല്‍വിയുമായി രാജസ്ഥാന്‍ റോയല്‍സ്. ഒരു റണ്‍സിനാണ് സണ്‍റൈസസ് ഹൈദരാബാദിനോട് രാജസ്ഥാന്‍ റോയല്‍സ് തോറ്റത്. സണ്‍റൈസസ് ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ രാജസ്ഥാന്‍ റോയല്‍സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് മാത്രമാണ് നേടാനായത്.

അവസാന ഓവറില്‍ 13 റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഭുവനേശ്വര്‍ നേടിയ ആദ്യ പന്തില്‍ അശ്വിന്‍ സിംഗിളെടുത്ത് പവലിന് സ്‌ട്രൈക്ക് കൈമാറി. രണ്ടാം പന്തില്‍ രണ്ട് റണ്‍സ് നേടിയ പവല്‍ മൂന്നാം പന്തില്‍ ബൗണ്ടറി കണ്ടെത്തി. നാലാം പന്തിലും അഞ്ചാം പന്തിലും രണ്ട് റണ്‍സെടുത്ത പവല്‍ വിജയലക്ഷ്യം ഒരു പന്തില്‍ രണ്ട് റണ്‍സായി കുറച്ചു. എന്നാല്‍ അവസാന പന്തില്‍ പവല്‍ എല്‍ബിയില്‍ കടുങ്ങിയത് രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയായി.

രാജസ്ഥാന് തുടക്കം വന്‍ തകര്‍ച്ചയോടെയായിരുന്നു ഓപ്പണര്‍ ജോസ് ബട്‌ലറും ക്യാപ്റ്റന്‍ സഞ്ജു സാംസണും റണ്ണെടുക്കും മുമ്പെ മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുച്ചേര്‍ത്ത യശ്വസ്വി ജയ്‌സ്വാളും റിയാഗ് പരാഗും രാജസ്ഥാനെ കരകയറ്റുകയായിരുന്നു. ഇരുവരും 133 റണ്‍സ് ആണ് രാജസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. ജയ്‌സ്വാള്‍ 40 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 67 റണ്‍സും പരാഗ് 49 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 77 റണ്‍സും നേടി.

ഷിമ്രോന്‍ ഹിറ്റ്‌മെയര്‍ ഒന്‍പത് പന്തില്‍ 13 റണ്‍സും റോവ് മാന്‍ പവല്‍ 15 പന്തില്‍ 27 റണ്‍സും നേടി. ധ്രുവ് ജുറള്‍ ഒരു റണ്‍സെടുത്ത് പുറത്തായപ്പോള്‍ അശ്വിന്‍ രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു.

സണ്‍റൈസസിനായി ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സും ടി നട് രാജനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.