ഇന്ത്യയുടെ പോയിന്റുകൾ വെട്ടിക്കുറക്കണം; ആഞ്ഞടിച്ചു ഇംഗ്ലീഷ് താരം.

Image 3
Team India

മൊട്ടേറയിലെ അവസാന ടെസ്റ്റിലെ പിച്ചും കഴിഞ്ഞ മത്സരത്തിലേത് പോലെ ഒരുക്കിയാൽ ടീം ഇന്ത്യയുടെ പോയിന്റുകൾ വെട്ടിക്കുറക്കണമെന്ന് മുൻ ഇംഗ്ലീഷ് സ്പിന്നർ മോണ്ടി പനേസർ. സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കുന്നതിൽ ആരും എതിരല്ല എന്നും, എന്നാൽ മത്സരം മൂന്നാം ദിവസത്തേക്ക് പോലും എത്തുന്നില്ല എന്നത് നാണക്കേടാണെന്നും പറഞ്ഞ പനേസർ ഐസിസി ഇക്കാര്യത്തിൽ ഗൗരവതരമായ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടു.

നേരത്തെ നടന്ന ചെന്നൈ ടെസ്റ്റിലെ പിച്ചിനെ കുറിച്ചു പോലും നിരവധി പരാതികൾ ഉയർന്നതാണ്. എന്നാൽ, അതിനേക്കാൾ വളരെയധികം മോശമായ പിച്ചാണ് പിന്നെയും ഇന്ത്യ ഒരുക്കിയത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലേക്ക് കളിയെത്തുമ്പോൾ എല്ലാവരും സന്തോഷിച്ചതാണ്. എന്നാൽ, രണ്ടു ദിവസം പോലും അതിജീവിക്കാനാവാത്ത പിച്ചൊരുക്കി ഇന്ത്യ ആ ആവേശം തല്ലിക്കെടുത്തി.

ഇംഗ്ലണ്ടിലെ പാർക്കുകളിൽ പോലും ഇതിനേക്കാൾ മികച്ച പിച്ചുകളാണ് ഉള്ളത്. സ്പിന്നിന് അനുകൂലമായ പിച്ചാണ് ഒരുക്കുന്നതെങ്കിൽ പോലും മൂന്ന് ദിവസമെങ്കിലും പിച്ചിന് ജീവനോടെ ഇരിക്കാൻ സാധിക്കണം. അല്ലെങ്കിൽ ഇന്ത്യയുടെ പോയിന്റുകൾ വെട്ടിക്കുറയ്ക്കാൻ ഐസിസി തയ്യാറാവണമെന്നും പനേസർ ആവശ്യപ്പെട്ടു.