അവന്‍ വീരനായകനായിരുന്നു, അക്ഷരാര്‍ത്ഥത്തില്‍ മിസ്റ്റര്‍ ക്രിക്കറ്റര്‍

ഷിയാസ് കെഎസ്

വര്‍ഷം 2010
വിന്‍ഡീസ് T20 ലോകകപ്പ്
സെമി ഫൈനല്‍
ഫൈനലില്‍ എത്തിയ ഇംഗ്ലണ്ടിന് എതിരാളികള്‍ ആരെന്ന് അറിയാനായി ഓസീസിനെതിരെ നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാന്‍..

ടോസ് നേടി പാക്ക് പടയെ ബാറ്റിങ്ങിന് അയച്ച ക്ലാര്‍ക്കിന് സര്‍വ്വതും പിഴച്ചു..
അക്മല്‍ സഹോദരന്മാര്‍ മിച്ചല്‍ ജോണ്‍സണും , ഷോണ്‍ ടൈറ്റും ഉള്‍പ്പെടുന്ന ഓസീസ് ബൗളിംഗ് നിരയെ തകര്‍ത്തെറിഞ്ഞു
നിശ്ചിത 20 ഓവറില്‍ പാകിസ്ഥാന്‍ 191 എന്ന തകര്‍പ്പന്‍ സ്‌കോറില്‍
രണ്ടാം പന്തില്‍ ഓസീസിന്റ് കരുത്തനായ ഓപണര്‍ ഡേവിഡ് വാര്‍ണറെ വീഴ്ത്തി കൊണ്ട് മുഹമ്മദ് ആമിര്‍ തുടക്കമിട്ടു..
അവിടുന്ന് ആടിയുലഞ്ഞ ഓസീസിന് വേണ്ടി കാമറൂണ്‍ വെയ്റ്റ് ആര്‍ത്തലച്ചു വന്ന പാക് ബൗളിംഗ് കൊടുങ്കാറ്റിന് മുന്നില്‍ പ്രതിരോധിച്ചു നിന്നു.. അങ്ങനെ കൊണ്ടും കൊടുത്തും ആദ്യ 15 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ജയത്തിലേക്ക് കൂടുതല്‍ സാധ്യത പാകിസ്താന് തന്നെ..

15 ഓവര്‍ ,
ഓസീസ് : 122/5
ക്രീസില്‍ 28 പന്തില്‍ 41 റണ്‍സുമായി കാമറൂണ്‍ വൈറ്റും , 5 പന്തില്‍ 3 റണ്‍സുമായി മൈക്ക് ഹസിയും
അടുത്ത 30 പന്തില്‍ 70 റണ്‍ അകലെ ഓസീസ് വിജയം
16 ആം ഓവറുമായി പാകിസ്ഥാന്‍ നായകന്‍ ഷാഹിദ് ഖാന്‍ അഫ്രിദി..
പേസ് വേരിയേഷന്‍സ് വരുത്തിയ പന്തുകളുമായി ആദ്യ 3 ബോളില്‍ അഫ്രിദി കളം വാണു..

അടുത്ത പന്തില്‍ ഷോര്‍ട്ട് ബോള്‍ പരീക്ഷിച്ച അഫ്രിദിയ്ക്ക പിഴച്ചു..
ഹസിയുടെ പെര്‍ഫെക്റ്റ് പുള്‍ ഷോട്ട്
‘സിക്‌സര്‍’
കഴിഞ്ഞ പന്തിന്റ സമാന ആംഗിളില്‍ വന്ന അടുത്ത പന്തിലേക്കും ഒരു കാര്‍ബണ്‍ കോപ്പി പോലെ വീണ്ടും ഹസിയുടെ പുള്‍
‘സിക്‌സര്‍’
17 ആം ഓവറുമായി പാക് സ്പീഡ് സെന്‍സേഷന്‍ മുഹമ്മദ് ആമിര്‍ , തകര്‍പ്പന്‍ ഫോമില്‍ നിന്നിരുന്ന വൈറ്റിന്റ വിക്കറ്റുമായി ആമിര്‍ പാകിസ്ഥാനെ കൂടുതല്‍ കംഫോര്‍ട്ടബിള്‍ പൊസിഷനിലേക്ക് എത്തിച്ചു..

സെയിന്റ് ലൂസിയയില്‍ പാക് വിജയം ഏറക്കുറെ ഉറപ്പിച്ചു..
അടുത്ത ഓവറുമായി ദൂസരയുടെ രാജകുമാരന്‍ സയീദ് അജ്മല്‍ ..
ആദ്യപന്തില്‍ തന്നെ സ്റ്റീവന്‍ സ്മിത്തിന്റ വിക്കറ്റുമായി അജ്മല്‍ പാക് വിജയാഹ്ലാദത്തിന് തുടക്കം കുറിച്ചു..
പുതിയ ബാറ്‌സ്മാന്‍ ആയി വാലറ്റത്തിന്റ ആരംഭമായി എത്തിയ മിച്ചല്‍ ജോണ്‍സന്റെ ബൗണ്ടറിയും ഹസിയുടെ സിക്സറും പാക് നിരയ്ക്ക് അലോസരം ഉണ്ടാക്കാന്‍ മാത്രം കരുത്തുള്ളത് അല്ലായിരുന്നു..
3 ഓവറില്‍ 21 റണ്‍സുമായി 3 ഓസീസ് വിക്കറ്റുകള്‍ കടപുഴക്കിയ മുഹമ്മദ് ആമിര്‍ 19 ആം ഓവറുമായി എത്തുന്നു..
സര്‍വ്വതും പാക് നിയന്ത്രണത്തില്‍..

ഒന്നാം പന്തായി അതിവേഗതയുമായി ക്രീസിലേക്ക് ഇടിച്ചിറങ്ങിയ ഫുള്‍ ലെങ്ത് ഡെലിവെറിയ്ക്ക് എതിരെ ഹസിയുടെ പാഡില്‍ ഷോട്ട് , ഞൊടിയിടയില്‍ പന്ത് ഫൈന്‍ ലെഗ് ബൗണ്ടറിയില്‍..
അടുത്ത 4 പന്തുകള്‍ , സിക്സിലേക്കുള്ള എലിവേഷനും , ബൗണ്ടറിയിലേക്കുള്ള പ്രഹരശേഷിയും ആമിര്‍ നിഷേധിച്ചപ്പോള്‍ കാലുകള്‍ ചിറകുകളാക്കി മൈക് ഹസിയും , മിച്ചല്‍ ജോണ്‍സണും ആ 22 വാരയിലെ വിക്കറ്റുകള്‍ക്കിടയില്‍ ഡബിള്‍ റണ്‍സുകള്‍ കൊണ്ട് വിപ്ലവം തീര്‍ത്തു..
യോര്‍ക്കറിന് ശ്രമിച്ചു പരാജയപ്പെട്ട അവസാന പന്തില്‍ വീണ്ടും ഹാസിയുടെ ബൗണ്ടറി..
16 റണ്‍സ് വന്ന ആ ഓവറിന് ശേഷം
അവസാന ഓവറുമായി 3-0-23-1 എന്ന മോശമല്ലാത്ത T20 ഫിഗറിന്റ് ആത്മവിശ്വാസവുമായി സയീദ് അജ്മല്‍..

ലക്ഷ്യം 6 പന്തില്‍ 18 റണ്‍സ്
സ്‌ട്രൈക്കില്‍ മിച്ചല്‍ ജോണ്‍സണ്‍
19.1 : യോര്‍ക്കര്‍ ലെങ്ത് ഷാര്‍പ് ടേണ്‍ ഡെലിവറി ജോണ്‍സന്റ് പാഡുകളില്‍ തട്ടിയ ആ നിമിഷം തന്നെ താന്‍ ക്രീസില്‍ എത്താതെ ഓസീസിന് ഒന്നും സാധ്യമാവില്ല എന്നുറപ്പുള്ള ഹസി ബാറ്റിംഗ് ക്രീസിലേക്ക് പറന്നു കഴിഞ്ഞിരുന്നു..
19.2 : അജ്മലിന്റ ഷോര്‍ട്ട് ഡെലിവറി , സര്‍വ കരുത്തോടെ ഹസിയുടെ ട്രേഡ്മാര്‍ക്ക് പുള്‍ ഷോട്ട് , വല്ലാത്തൊരു കരുത്തോടെ പന്ത് സിക്‌സറായി കാണികള്‍ക്കിടയില്‍ ഇടിച്ചിറങ്ങി
19.3 : സമാന ലെങ്ങ്തില്‍ വീണ്ടും അജ്മല്‍ , ഈ തവണ കാല്‍മുട്ടില്‍ നിന്നുകൊണ്ട് ഹാസിയുടെ ഏരിയല്‍ ഷോട്ട് 94 മീറ്റര്‍ സിക്‌സ്
6 പന്തില്‍ നിന്ന് 18 എന്ന equation നിമിഷനെരം കൊണ്ട് 3 പന്തില്‍ 5 റണ്‍സിലേക് എത്തി..

22 പന്തില്‍ 50 റണ്‍സുമായി ഓസീസിനെ വിജയതീരത്തിലേക്ക് ഹസി നയിച്ചുകൊണ്ടിരുന്നു..
19.4: ഈ തവണ OUT SIDE OFF STUMP LENGTH ഡെലിവെറിക് നേരെ ഹസിയുടെ ക്ലിനിക്കല്‍ സ്ലാഷ്.., ബൗണ്ടറി..
സ്‌കോറുകള്‍ തുല്യം
ഓസീസിന് വേണ്ടത് 2 പന്തില്‍ 1 റണ്‍സ്
19.5: 1 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ഹസിയുടെ രാജകീയ ഷോട്ട് , ലോങ്ങ് ഓണിന് മുകളിലൂടെ പറന്ന പന്ത് സിക്‌സറായി പറന്നിറങ്ങുന്നത് മുമ്പ് ഗ്രൗണ്ടിലേക് മൈക്കല്‍ ഹസി എന്ന വീരനയകനെ വരവേല്‍ക്കാന്‍ ഓസീസ് താരങ്ങള്‍ ഗ്രൗണ്ടിലേക്ക് പാഞ്ഞു തുടങ്ങിരുന്നു

HAPPY BIRTHDAY MISTER CRICKET

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like