ശ്രീലങ്കയില്‍ മലയാളി ഇതിഹാസപ്പിറവി, തകര്‍പ്പന്‍ സെഞ്ച്വറി

ശ്രീലങ്കന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ചറിയുമായി മലയാളി താരം. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി അനൂജ് ജോതിനാണ് (26) ശ്രീലങ്കന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചറി സ്വന്തമാക്കിയത്.നേടിയത്.

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളിയാണ് അനൂജ്. ചിലൗ മരിയന്‍സ് എന്ന ക്ലബ്ബിനു വേണ്ടിയാണ് അനൂജ് കളിക്കുന്നത്.

ലിസ്റ്റ് എ ക്രിക്കറ്റിലും ഈ ക്ലബ്ബിനു വേണ്ടി അനൂജ് മികച്ച പ്രകടനം നടത്തിയിരുന്നു. അണ്ടര്‍ 14, 16, 19, 23 വിഭാഗങ്ങളില്‍ കേരള ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

 

You Might Also Like