പാലം പണിത് രാഹുലും ഹൂഡയും, വിജയലക്ഷ്യം കുറിച്ചു, സഞ്ജുപ്പടയുടെ ബുള്‍ഡോസര്‍ വരുന്നു

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 197 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സ് എടുത്തത്. ലഖ്‌നൗവിനായി ക്യാപ്റ്റന്‍ കെഎല്‍ രാഹുലും ദീപക്് ഹൂഡയും അര്‍ധ സെഞ്ച്വറി നേടി.

രാഹുല്‍ 48 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 76 റണ്‍സാണ് നേടിയത്. ഇതോടെ രാഹുല്‍ റണ്‍ വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തി. ദീപക് ഹൂഡ 31 പന്തില്‍ ഏഴ് ഫോറടക്കം 50 റണ്‍സും എടുത്തു. മറ്റാര്‍ക്കും ലഖ്‌നൗ നിരയില്‍ കാര്യമായ പ്രകടനം കാഴ്ച്ചവെക്കാായില്ല.

ആയുഷ് ബദോനി 13 പന്തില്‍ 18 റണ്‍സും ക്രുനാല്‍ പാണ്ഡ്യ 11 പന്തില്‍ 15 റണ്‍സും പുറത്താകാതെ നേടി. ക്വിന്റണ്‍ ഡികോക്ക് (8), മാര്‍ക്കസ് സ്‌റ്റോണ്‍സ് (0) എന്നിങ്ങനെയാണ് മറ്റ് ലഖ്‌നൗ ബാറ്റര്‍മാരുടെ പ്രകടനം.

രാജസ്ഥാനായി സന്ദീപ് ശര്‍മ്മ നാല് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ട്രെന്‍ഡ് ബോള്‍ട്ട്, ആവേശ് ഖാന്‍, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

You Might Also Like