സെന്‍സബിള്‍ ആങ്കറിംഗുമായി രാഹുലും ഡികോക്കും, ചെന്നൈയ്‌ക്കെതിരെ തകര്‍പ്പന്‍ ജയവുമായി ലഖ്‌നൗ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ അനായാസ ജയവുമായി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. എട്ടുവിക്കറ്റിന്റെ ജയമാണ് ലഖ്‌നൗ സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തി 177 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ മറികടക്കുകയായിരുന്നു.

ലഖ്‌നൗവിനായി ഓപ്പണര്‍മാരായ കെഎല്‍ രാഹുലും ക്വിന്റണ്‍ ഡിക്കോക്കും അര്‍ധ സെഞ്ച്വറി നേടി. രാഹുല്‍ 53 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 82 റണ്‍സാണ് നേടിയത്. ഡികോക്ക് ആകട്ടെ 43 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 54 റണ്‍സുമെടുത്തു. ഇരുവരും ആദ്യ വിക്കറ്റില്‍ ലഖ്‌നൗ സ്‌കോര്‍ ബോര്‍ഡില്‍ 134 റണ്‍സെടുത്തിച്ചത് അവരുടെ വിജയത്തില്‍ നിര്‍ണ്ണായകമായി.

മത്സരം അവസാനിക്കുമ്പോള്‍ 12 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമായി നിക്കോളാസ് പൂരാനും ഏഴ് പന്തില്‍ എട്ട് റണ്‍സുമായി മാര്‍ക്കസ് സ്റ്റോണ്‍സും ക്രീസിലുണ്ടായിരുന്നു. ചെന്നൈയ്ക്കായി മുസ്തഫിസുര്‍ റഹ്മാനും മതീഷ പതിരണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 176 റണ്‍സെടുത്തത്. ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജ അര്‍ധ സെഞ്ച്വറി നേടി. അവസാന ഓവറുകളില്‍ പതിവ് പോലെ മഹേന്ദ്ര സിംഗ് ധോണിയും ആഞ്ഞടിച്ചു.

40 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 57 റണ്‍സാണ് ജഡേജ നേടിയത്. ധോണിയാകട്ടെ കഴിഞ്ഞ മത്സരത്തിലേത് പോലെ വെറും ഒന്‍പത് പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 28 റണ്‍സാണ് നേടിയത്.

മൊയീന്‍ അലി 20 പന്തില്‍ മൂന്ന് സിക്‌സ് അടക്കം 30 റണ്‍സെടുത്തതും ചെന്നൈയ്ക്ക് നിര്‍ണ്ണായകമായി. അജിന്‍ക്യ രഹാനെ 24 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 36 റണ്‍സും റുതരാജ് ഗെയ്ക്കുവാദ് 13 പന്തില്‍ ഒരു ഫോറടക്കം 17 റണ്‍സും നേടി. രച്ചിന്‍ രവീന്ദ്ര (0), ശിവം ദുബെ (3), സമീര്‍ റിസ് വി (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

ലഖ്‌നൗവിനായി ക്രുനാല്‍ പാണ്ഡ്യ മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹ്‌സിന്‍ ഖാന്‍, യാഷ് താക്കൂര്‍, രവി ബിഷ്‌ണോയ്, മാര്‍ക്കസ് സ്‌റ്റോണ്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 43ാം വയസ്സില്‍ ധോണി ഞെട്ടിക്കുകയാണ് അയാള്‍ മൈതാനത്തെത്തിയാല്‍ ഏത് ഗ്രൗണ്ടും അയാളുടേത് ആയി മാറും

You Might Also Like