ധോണി വെടിക്കെട്ട് വീണ്ടും, ഫിഫ്റ്റിയുമായി ജഡേജ, ലഖ്‌നൗവിന് ചെന്നൈ പരീക്ഷണം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 176 റണ്‍സെടുത്തത്. ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജ അര്‍ധ സെഞ്ച്വറി നേടി. അവസാന ഓവറുകളില്‍ പതിവ് പോലെ മഹേന്ദ്ര സിംഗ് ധോണിയും ആഞ്ഞടിച്ചു.

40 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 57 റണ്‍സാണ് ജഡേജ നേടിയത്. ധോണിയാകട്ടെ കഴിഞ്ഞ മത്സരത്തിലേത് പോലെ വെറും ഒന്‍പത് പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 28 റണ്‍സാണ് നേടിയത്.

മൊയീന്‍ അലി 20 പന്തില്‍ മൂന്ന് സിക്‌സ് അടക്കം 30 റണ്‍സെടുത്തതും ചെന്നൈയ്ക്ക് നിര്‍ണ്ണായകമായി. അജിന്‍ക്യ രഹാനെ 24 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 36 റണ്‍സും റുതരാജ് ഗെയ്ക്കുവാദ് 13 പന്തില്‍ ഒരു ഫോറടക്കം 17 റണ്‍സും നേടി. രച്ചിന്‍ രവീന്ദ്ര (0), ശിവം ദുബെ (3), സമീര്‍ റിസ് വി (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

ലഖ്‌നൗവിനായി ക്രുനാല്‍ പാണ്ഡ്യ മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹ്‌സിന്‍ ഖാന്‍, യാഷ് താക്കൂര്‍, രവി ബിഷ്‌ണോയ്, മാര്‍ക്കസ് സ്‌റ്റോണ്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

You Might Also Like