ആ കാലം നിലച്ചു, ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. വന്‍കുടലിലെയും കരളിലെയും അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സിംബാബ്വെ ദേശീയ ടീമിന്റെ നായകനായിരുന്നു. കഴിഞ്ഞ മെയ് മാസം മുതല്‍ ആശുപത്രിയിലായിരുന്നു അദ്ദേഹം.

കഴിഞ്ഞ ആഴ്ച്ച അദ്ദേഹം മരിച്ചതായി വാര്‍ത്ത പുറത്ത് വന്നെങ്കിലും മണിക്കൂറുകള്‍ക്കം അദ്ദേഹം തന്നെ വാര്‍ത്തയ്‌ക്കെതിരെ രംഗത്ത് വന്നിരുനനു.

 

1990കളിലും 2000ന്റെ തുടക്കത്തിലും സിംബാബ്വെയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട കായിക താരമാണ് സ്ട്രീക്ക്. സിംബാബ്വെ ക്രിക്കറ്റിന്റെ സുവര്‍ണകാലത്ത് ടീമിന്റെ നെടുംതൂണായിരുന്ന അദ്ദേഹം 2005ലാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. 1990കളിലും 2000ന്റെ തുടക്കത്തിലും സിംബാബ്വെയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട കായിക താരമാണ് സ്ട്രീക്ക്. സിംബാബ്വെ ക്രിക്കറ്റിന്റെ സുവര്‍ണകാലത്ത് ടീമിന്റെ നെടുംതൂണായിരുന്ന അദ്ദേഹം 2005ലാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്.

സിംബാബ്വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചു. 4933 റണ്‍സും 455 വിക്കറ്റുകളും (ഏകദിനത്തില്‍ 239, ടെസ്റ്റില്‍ 216) സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ സിംബാബ്‌വെയ്ക്കായി കൂടുതല്‍ വിക്കറ്റ് നേടിയതിന്റെ റെക്കോര്‍ഡ് സ്ട്രീക്കിന്റെ പേരിലാണ്.

വിരമിച്ചതിനു ശേഷം പരിശീലക വേഷത്തിലും സജീവമായിരുന്നു. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായിരുന്നു. ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകളെയും പരിശീലിപ്പിച്ചു.

2000 മുതല്‍ 2004 വരെ സ്ട്രീക്ക് ടീമിനെ നയിച്ചു. 2004ല്‍ ബോര്‍ഡുമായുള്ള ഭിന്നതയെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചു. ഒരുവര്‍ഷത്തിനുശേഷം തന്റെ 31ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം വിരമിക്കുകയും ചെയ്തു.

2009ല്‍ ദേശീയ ടീമിന്റെ ബൗളിംഗ് കോച്ചായി സ്ട്രീക്കിനെ നിയമിച്ചു. 2021ല്‍, സ്ട്രീക്ക് ഭാഗമായിരുന്ന ഫ്രാഞ്ചൈസി ലീഗിനിടെ കളിക്കാരുമായി ബന്ധപ്പെടാന്‍ ഒരു വാതുവെപ്പുകാരനെ സഹായിച്ചതിന് സ്ട്രീക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഐസിസിയുടെ അഴിമതി വിരുദ്ധ നയങ്ങള്‍ ലംഘിച്ചതിന് എട്ട് വര്‍ഷത്തേക്ക് എല്ലാ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കപ്പെട്ടു. ഐസിസിയുടെ വിലക്ക് അംഗീകരിച്ചെങ്കിലും തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു ഹീത്ത് സ്ട്രീക്ക്.

You Might Also Like