സ്റ്റാര്‍ക്കിനെ പഞ്ഞിക്കിട്ട് കരണ്‍ ശര്‍മ്മ, ഒരു റണ്‍സിന്റെ ജയവുമായി രക്ഷപ്പെട്ട് കൊല്‍ക്കത്ത

ഐപിഎല്ലില്‍ ആവേശകരമായ മത്സരത്തില്‍ ഒരു റണ്‍സിന്റെ വിജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 20 ഓവറില്‍ 221 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു

അവസാന ഓവറില്‍ 21 റണ്‍സായിരുന്നു ആര്‍സിബിയ്ക്ക് വേണ്ടിയിരുന്നത്. സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ നാല് പന്തില്‍ മൂന്നിലും കരണ്‍ ശര്‍മ്മ സിക്‌സ് പായിക്കുകയായിരുന്നു. ഇതോടെ ആര്‍സിബിയുടെ വിജയലക്ഷ്യം രണ്ട് പന്തില്‍ മൂന്നായി ചുരുങ്ങി. എന്നാല്‍ അഞ്ചാം പന്തില്‍ കരണ്‍ ശര്‍മ്മ സ്റ്റാര്‍ക്കിന്റെ കൈയ്യില്‍ തന്നെ കുടുങ്ങി വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ഇതോടെ ഒരു പന്തില്‍ ആര്‍സിബിയിക്ക് ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നായി. എന്നാല്‍ അവസാന പന്തില്‍ രണ്ടാം റണ്‍സ് ഓടുന്നതിനിടെ ഫെര്‍ഗൂസ്ണ്‍ റണ്ണൗട്ടാകുകയായിരുന്നു.

ആര്‍സിബിയ്ക്കായി കൂറ്റന്‍ വിജയലക്ഷ്യത്ത്ിന് മുന്നിലും പതറാതെ വില്‍ ജാക്കും രജത് പട്ടീദാറും പോരാടി. വില്‍ ജാക്ക് 32 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 55 റണ്‍സാണ് നേടിയത്. രജസത് പട്ടീദാര്‍ 23 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും സഹിതം 52 റണ്‍സും നേടി.

ദിനേഷ് കാര്‍ത്തിക് 18 പന്തില്‍ 25ഉം കരണ്‍ ശര്‍മ്മ ഏഴ് പന്തില്‍ മൂന്ന് സിക്‌സും സഹിതം 20 റണ്‍സും വിരാട് കോഹ്ലി ഏഴ് പന്തില്‍ 18 റണ്‍സും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 222 റണ്‍സ് നേടിയത്.

ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് (14 പന്തില്‍ 48), നായകന്‍ ശ്രേയസ് അയ്യര്‍ (36 പന്തില്‍ 50), റിങ്കു സിംഗ് (16 പന്തില്‍ 24) എന്നിവര്‍ക്കൊപ്പം ആന്ദ്രേ റസല്‍ (20 പന്തില്‍ 27*), രമണ്‍ദീപ് സിംഗ് (9 പന്തില്‍ 24*) എന്നിവരുടെ ബാറ്റിംഗാണ് കെകെആറിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രണ്ട് വീതം ഫോറും സിക്സറും പറത്തിയ രമണ്‍ദീപ് കൊല്‍ക്കത്തയ്ക്ക് മോശമല്ലാത്ത ഫിനിഷിംഗ് സമ്മാനിച്ചു. ആര്‍സിബിക്കായി യഷ് ദയാലും കാമറൂണ്‍ ഗ്രീനും രണ്ട് വീതവും മുഹമ്മദ് സിറാജും ലോക്കീ ഫെര്‍ഗ്യൂസനും ഓരോ വിക്കറ്റും വീഴ്ത്തി.

 

You Might Also Like