ആദ്യ ഐപിഎല്‍ സെഞ്ച്വറിയുമായി നരെയെന്‍ വെടിക്കെട്ട്, സഞ്ജുപ്പടയ്ക്ക് കൂറ്റന്‍ സ്‌കോര്‍ താണ്ടണം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് നേടിയത്. സെഞ്ച്വറി നേടിയ സുനില്‍ നരെയെന്റെ മികവിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മികച്ച സ്‌കോറിലെത്തിയത്.

കേവലം 56 പന്തില്‍ 13 ഫോറും ആറ് സിക്‌സും സഹിതം 109 റണ്‍സാണ് ഓപ്പണറായി ഇറങ്ങിയ സുനില്‍ നരെയന്‍ നേടിയത്. സുനില്‍ നരെയെന്റെ ആദ്യ ഐപിഎല്‍ സെഞ്ച്വറിയാണിത്.

നരയനെ കൂടാതെ അങ്കിഷ് രഘുവന്‍ഷന്‍ 18 പന്തില്‍ അഞ്ച് ഫോറടക്കം 30 റണ്‍സും റിങ്കു സിംഗ് ഒന്‍പത് പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 20 റണ്‍സും നേടി.

ഫില്‍ സാള്‍ട്ട് (10), ശ്രേയസ് അയ്യര്‍ (11), ആേ്രന്ദ റസ്സല്‍ (13), വെങ്കിടേഷ്് അയ്യര്‍ (8), രംദീപ് സിംഗ് (1*) എന്നിങ്ങനെയാണ് മറ്റ് കൊല്‍ക്കത്തന്‍ ബാറ്റര്‍മാരുടെ സ്‌കോര്‍.

രാജസ്ഥാനായി ബൗളര്‍മാരെല്ലാം അടിവാങ്ങിച്ചു. ആവേശ് ഖാന്‍ നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങിയും കുല്‍ദീപ് സെന്‍ നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റെടുത്തു. ട്രെന്‍ഡ് ബോള്‍ട്ട് , യുസ് വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

You Might Also Like