പുറത്തായതിന് പിന്നാലെ കോഹ്ലിയുമായി ഏറ്റുമുട്ടി ബട്ട്‌ലര്‍, കാരണം തിരഞ്ഞ് ആരാധകര്‍

ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടി20യില്‍ ഫീല്‍ഡിംഗിനിടെ ഇംഗ്ലീഷ് താരം ജോസ് ബട്ട്‌ലറോട് കൊ്മ്പ് കോര്‍ത്ത് വിരാട് കോഹ്ലി. ഇംഗ്ലണ്ട് ബാറ്റിംഗിന്റെ 13ാം ഓവറിലാണ് ഇരുവരും പരസ്യമായി ഏറ്റുമുട്ടിയത്. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമായില്ല.

ഭുവനേശ്വറിന്റെ പന്തില്‍ ബട്ട്‌ലറിന് വിക്കറ്റ് നഷ്ടമായതിന് പിന്നാലെയാണ് ഇരുവരും വാക് പോര് നടത്തിയത്. ബട്ട്‌ലര്‍ ഡഗൗട്ടിലേക്ക് മടങ്ങുന്നതിനിടേയാണ് ഇരുവരും കൊമ്പ് കോര്‍ക്കുന്നത് ക്യാമറകള്‍ ഒപ്പിയെത്തത്.

ഇതോടെ എന്തിന്റെ പേരിലാണ് ഇരുതാരങ്ങളും ഏറ്റുമുട്ടിയത് എന്ന അന്വേഷണത്തിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച് പല വിധ വ്യാഖ്യാനങ്ങളും പ്രചരിക്കുന്നുണ്ട്.

മത്സരത്തില്‍ ടീം ഇന്ത്യ 36 റണ്‍സിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 52 പന്തില്‍ നിന്നും 7 ഫോറും 2 സിക്‌സുമുള്‍പ്പടെ പുറത്താകാതെ 80 റണ്‍സ് കോഹ്ലി നേടിയിരുന്നു. രോഹിത് ശര്‍മ്മയാകട്ടെ 34 പന്തില്‍ 4 ഫോറും 5 സിക്‌സുമടക്കം 64 റണ്‍സ് മത്സരത്തില്‍ നേടി.

ഇരുവരുടെയും മികവില്‍ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് 188 റണ്‍സെടുക്കാനെ ആയുളളു. വിജയത്തോടെ പരമ്പര 3-2 ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

You Might Also Like