ബാബറെ കോഹ്ലി വരുന്നു, ടി20 റാങ്കിംഗില്‍ തകര്‍പ്പന്‍ നേട്ടം കൊയ്ത് കോഹ്ലി

ഐസിസി ടി20 റാങ്കിംഗില്‍ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി. ഏറ്റവും പുതിയ റാങ്കിംഗില്‍ 14 സ്ഥാനങ്ങള്‍ മുന്നോട്ട് കയറി കോഹ്ലി 15ാം സ്ഥാനത്തേയ്ക്കാണ് മുന്നേറിയിരിക്കുന്നത്. ഏഷ്യകപ്പിലെ തകര്‍പ്പന്‍ ഫോമാണ് റാങ്കിംഗില്‍ 33ാം സ്ഥാനത്തുണ്ടായ കോഹ്ലിയുടെ തിരിച്ചുവരവിന് വഴിയൊരിക്കിയിരിക്കുന്നത്.

ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ 14ാം സ്ഥാനത്താണ്. കോഹ്ലിയ്ക്കും രോഹിത്തിനും പുറമെ സൂര്യകുമാര്‍ യാദവാണ് ആദ്യ പതിനഞ്ചിലുള്ള മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍. സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്ത് തുടരുകയാണ്.

ആദ്യ ആറ് സ്ഥാനങ്ങള്‍ മാറ്റമില്ല. ഏഷ്യാ കപ്പില്‍ ടോപ് സ്‌കോററായ പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്‍ ഒന്നാമത് തുടരുന്നു. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമാണ് രണ്ടാമത്. ബാബര്‍ അസം മൂന്നാം സ്ഥാനത്തുണ്ട്. ഡേവിഡ് മലാന്‍ (ഇംഗ്ലണ്ട്), ആരോണ്‍ ഫിഞ്ച് (ഓസ്ട്രേലിയ) എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍.

ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതെത്തി. പതും നിസ്സങ്ക (ശ്രീലങ്ക), മുഹമ്മദ് വസീം (യുഎഇ), റീസ ഹെന്‍ഡ്രിക്സ് (ദക്ഷിണാഫ്രിക്ക) എന്നിവര്‍ എട്ട് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.

ബൗളര്‍മാരുടെ റാങ്കിംഗില്‍ ശ്രീലങ്കന്‍ താരം വാനിന്ദു ഹസരങ്ക ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. ഇതോടെ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ ഏഴാം സ്ഥാനത്തേക്ക് പിന്നോട്ടിറങ്ങി. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും ഭുവിയാണ്. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് ഒന്നാമത് തുടരുന്നു. തബ്രൈസ് ഷംസി (ദക്ഷിണാഫ്രിക്ക), ആദില്‍ റഷീദ് (ഇംഗ്ലണ്ട്), ആഡം സാംപ (ഓസ്ട്രേലിയ), റാഷിദ് ഖാന്‍ (5) എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങില്‍.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനാണ് ഒന്നാമത്. അദ്ദേഹത്തിന് രണ്ട് പോയിന്റ് മാത്രം പിന്നില്‍ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയുയുണ്ട്. ഏഴാം സ്ഥാനത്തുള്ള ഹാര്‍ദിക് പാണ്ഡ്യയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം.

You Might Also Like