രാഹുല്‍ ഇപ്പോഴും 90കളിലാണ്, ഈ സത്യം പറയാതെ വയ്യ

അനൂപ് കൈതമറ്റത്തില്‍

100 അടിച്ചിട്ടും രാഹുല്‍ എയറില്‍ നിന്ന് ഇറങ്ങിയിട്ടില്ല ഇതുവരെ .

see, രാഹുലിന്റെ talent ലോ ബാറ്റിംഗ് എബിലിറ്റിയിലോ ആര്‍ക്കും തര്‍ക്കം ഉണ്ടെന്ന് തോന്നുന്നില്ല . കഴിവ് തെളിയിച്ചു തന്നെയാണ് ഇപ്പൊ ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യം ആയി മാറിയതും . t20 യില്‍ തുടര്‍ച്ചയായി ഡക്ക് അടിച്ചിട്ടും വീണ്ടും അവസരങ്ങള്‍ കിട്ടുന്നത് team മാനേജ്മെന്റ് ന്റെ good സര്‍ട്ടിഫിക്കറ്റ് already നേടിയെടുത്ത കൊണ്ടുമാണ് . അതിലൊന്നും യാതൊരു തര്‍ക്കവുമില്ല .
പത്തോവറിനുള്ളില്‍ രണ്ടു വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ കോഹ്ലിയും രാഹുലും ചേര്‍ന്നൊരു സെന്‍സിബിള്‍ partnership ഉണ്ടാക്കി തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചെടുത്തു . സ്വോഭാവികമായി അഭിനന്ദനാര്‍ഹം . അത് വരെ correct .

വിമര്‍ശനം നേരിടേണ്ടി വരുന്നത് ഈ ഒരു കാര്യത്തില്‍ മാത്രമാണ് . അന്‍പത് അറുപത് ബോളുകള്‍ നേരിട്ട് സെറ്റ് ആയി നില്‍ക്കുന്ന രാഹുലിനെ പോലൊരു കളിക്കാരന്‍ ഇന്നലത്തെ പോലൊരു ഫ്‌ലാറ്റ് പിച്ചില്‍ ഫിഫ്റ്റി നേടിയതിനു ശേഷമെങ്കിലും തന്റെ strike rate മെച്ചപ്പെടുത്താന്‍ യാതൊരു ശ്രമവും നടത്തിയില്ല എന്നത് നിരാശപ്പെടുത്തി എന്നു തന്നെ പറയാതെ നിര്‍വാഹമില്ല . സെല്‍ഫിഷ് എന്ന വാക്ക് ഉപയോഗിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ലെങ്കിലും ഇന്നലെ രാഹുല്‍ സെഞ്ചുറിക്ക് വേണ്ടി മാത്രം കളിച്ച ഒരിന്നിംഗ്‌സ് ആയി മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ . രാഹുല്‍ ഫാന്‍സ് എങ്ങനോക്കെ ന്യായീകരിച്ചാലും അത് അങ്ങനെ തന്നെ .

ചിലരൊക്കെ പറയുന്നത് one day മാച്ച് ഇങ്ങനെ തന്നെയാണ് കളിക്കേണ്ടത് എന്നാണ് ? അതായത് ഇപ്പഴും 90 ലേ സ്ട്രാറ്റര്‍ജി ഒക്കെ മാനിച്ചു അങ്ങ് കളിച്ചാല്‍ മതിയെന്ന് . ആ നല്ലതാ . ഇപ്പഴും 90 സ് ഇല്‍ തന്ന കിടക്കുന്ന ബംഗ്‌ളാദേശ് , ശ്രീലങ്ക , പാക്കിസ്ഥാന്‍ , കെനിയ ഇത്യാദി ടീമുകളോട് മുട്ടുമ്പോ ഇതൊക്കെ ധാരാളം മതി . പക്ഷേ powerplay ഓവറുകള്‍ മുതല്‍ അടിച്ചു പെറുക്കുന്ന england പോലുള്ള ടീമുകളോട് മുട്ടാന്‍ ചെല്ലുമ്പോ പരമ്പരാഗത രീതികളൊക്കെ ഒന്ന് പൊളിച്ചെഴുതുന്നത് നന്നായിരിക്കും . ഒരു കളി ജയിച്ചു , അടുത്ത കളി തോറ്റ് ആ ലൈനില്‍ പോകാന്‍ ആണ് ചിലര്‍ക്കൊക്കെ താല്പര്യം എങ്കില്‍ എല്ലാ കളികളും ഇന്ത്യ ജയിക്കണം എന്നാണ് എന്നെപ്പോലുള്ള ഫാന്‍സിന്റെ ആഗ്രഹം . അതുകൊണ്ടു ഓണ്‍ലൈന്‍ സെലക്റ്റര്‍ എന്നോ , ഓണ്‍ലൈന്‍ കോച്ച് എന്നോ , ipl പാല്‍ക്കുപ്പി എന്നോ , t20 ഭ്രാന്തന്‍ എന്നോ എന്ത് പട്ടം ചാര്‍ത്തി തന്നാലും പറയാന്‍ ഉള്ള അഭിപ്രായങ്ങള്‍ തുറന്നു പറയും , പറയണം . 90 മുതല്‍ ക്രിക്കറ്റ് വീക്ഷിക്കുന്ന പലരെയും ആണ് 2000 കഴിഞ്ഞിട്ട് ജനിച്ച ഈപ്പിരി പിള്ളാര് ipl പാല്‍ക്കുപ്പികള്‍ എന്നൊക്കെ വിളിക്കുന്നത് എന്നതാണ് വിരോധാഭാസം.

ബൗളര്‍മാരെ പറ്റി ഒന്നും പറയുന്നില്ലേ , എന്നു കമന്റ് എന്തായാലും വരും എന്നതിനാല്‍ ഇതൂടി ചേര്‍ക്കുന്നു . കണ്ടം ടൂര്ണമെന്ററിലോ , റബര്‍തോട്ടം കളികളിലോ പോലും ഇങ്ങനെ അടികിട്ടി ചത്ത ബൗളര്‍മാരെ കണ്ടിട്ടില്ല. മാറ്റങ്ങള്‍ വരട്ടെ . വരണമല്ലോ . വരും

NB: രാഹുലിനെ പറഞ്ഞ കാര്യങ്ങള്‍ ധവാനും , കൊഹ്ലിക്കും രോഹിത്തിനും ഒക്കെ ബാധകമാണ് . ആര്‍ക്കും സങ്കടം വേണ്ട .

കടപ്പാട്: സ്‌പോട്‌സ് പാരെൈഡസോ ക്ലബ്

You Might Also Like