ഐപിഎല്‍ തോല്‍വി, പന്തുണ്ടാക്കിയവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഗംഭീര്‍

ഐപിഎല്‍ ബൗളര്‍മാരുടെ ശവപ്പറമ്പാകുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്റര്‍ ഗൗതം ഗംഭീര്‍. ഐപിഎല്ലില്‍ എല്ലാ മത്സരങ്ങളിലും വലിയ റണ്‍സാണ് പിറക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗംഭീറിന്റെ വിമര്‍ശനം.

ഐപിഎല്ലില്‍ 200ലധികം റണ്‍സ് നേടിയിട്ടും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നു. ഇതോടെ ഐപിഎല്ലിനായി പന്തുകള്‍ ഉണ്ടാക്കുന്നവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്റര്‍ കൂടിയായ ഗൗതം ഗംഭീര്‍.

’50 ഓവര്‍ ഉപയോ?ഗിക്കാന്‍ കഴിയുന്ന പന്തുകളാണ് നിര്‍മ്മിക്കേണ്ടത്. അത്രപോലും ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്തിനാണ് ആ ബോള്‍ നിര്‍മ്മാതാവ്. അവരെ പുറത്താക്കുന്നതില്‍ ഒരു തെറ്റുമില്ല. കൂകബുറയുടെ പന്തുകള്‍ ഉപയോഗിക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം’ ഗംഭീര്‍ ചോദിച്ചു.

കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലെയും ഐപിഎല്‍ റണ്ണൊഴുക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബാറ്റര്‍ക്കും ബൗളര്‍ക്കും തുല്യ റോളുകള്‍ ഉണ്ടാവണം. പിച്ചില്‍ നിന്ന് ബൗളര്‍ക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ല. എല്ലാ പന്തുകളും അന്തരീക്ഷത്തിലാണ്. എന്തുകൊണ്ട് ഡ്യൂക്ക് ബോളുകള്‍ പരിക്ഷിച്ചുകൂടാ അത് ബൗളറും ബാറ്ററും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തുന്നുവെന്നും ബോഗ്ലെ പറഞ്ഞു.

 

You Might Also Like